അനധികൃത വായ്പാ ആപ്പുകളുടെ ഭീഷണി; കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം
അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾക്ക് പല സംസ്ഥാനങ്ങളിലുമായി നിരവധി ഉപയോക്താക്കൾ ഇരകളായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ഈ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.
ഈ വർഷം കടുത്ത നടപടികളാണ് ഇത്തരം ലോണ്‍ആപ്പുകൾക്കെതിര സർക്കാർ സ്വീകരിച്ചത്. 750 കോടി രൂപയുടെ തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് അഭിഷേക് അഗർവാളിനെ അറസ്റ്റ് ചെയ്ത നടപടിയാണ് ഇതിലൊന്ന്. ചൈനീസ് പൗരന്മാരുമായി ബന്ധമുള്ള സംഘം ഇൻസ്റ്റൻ്റ് ലോണ്‍, മാക്സി ലോണ്‍, റുപി ഗോ പോലുള്ള ആപ്പുകൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇവർ ഇരകളുടെ കോൺടാക്റ്റുകൾ, ഫോട്ടോകൾ, സന്ദേശങ്ങൾ എന്നിവ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഉയർന്ന 'ഫീസ്' നൽകാത്തവരെ, മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് പൊതുസമൂഹത്തിൽ അപമാനിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. 2022 മുതൽ തന്നെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഈ സംഘം സജീവമായിരുന്നു. അറസ്റ്റിനിടെ ഈ തട്ടിപ്പ് സംഘത്തിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വലിയ തുകയും ഡൽഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലുധിയാനയിൽ നിന്നുള്ള ഒരു പോസ്റ്റ് മാസ്റ്ററായ സരബ്ജീത് സിംഗ് 2024 ഡിസംബറിൽ ഫ്ലിപ്കാർട്ട് വഴി 2 ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ചപ്പോൾ 87,000 രൂപ നഷ്ടപ്പെട്ടു. വ്യാജ കെവൈസി ലിങ്കിൽ വിവരങ്ങൾ നൽകാനും 'ടോക്കൺ പേയ്മെന്റ്' നടത്താനും ആവശ്യപ്പെട്ട് തട്ടിപ്പുകാർ അദ്ദേഹത്തെ കബളിപ്പിക്കുകയായിരുന്നു.
സമാനമായി ബംഗളൂരുവിൽ ഒരു സ്ത്രീ കബളിക്കപ്പെട്ടു. Score Climb എന്ന വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്തതാണ് കെണിയായത്. വായ്പയൊന്നും അപേക്ഷിച്ചിരുന്നില്ലെങ്കിലും ആപ്പ് അവരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖകളും ചോർത്തി എടുത്തു. തുടർന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയായിരുന്നു.
ഡിജിറ്റൽ വായ്പാ തട്ടിപ്പുകളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ആഭ്യന്തര മന്ത്രാലയം, ആർബിഐ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) എന്നിവ കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.വ്യാജ വായ്പാ ആപ്പുകൾ നീക്കം ചെയ്യാൻ 2024-ൽ ഗൂഗിളിന് സർക്കാർ നിർദേശം നൽകിയിരുന്നു.
തുടർന്ന് ഗൂഗിൾ 2,200-ലധികം വ്യാജ വായ്പാ ആപ്പുകൾ നീക്കം ചെയ്തു. കൂടാതെ, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ 2,500 ആപ്പുകൾ നിർത്തിവെച്ചു. 2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെ മറ്റൊരു 2,200 ആപ്പുകൾ കൂടി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരസാങ്കേതികവിദ്യാ നിയമം, 2000-ലെ സെക്ഷൻ 69A പ്രകാരം 87 അനധികൃത വായ്പാ ആപ്ലിക്കേഷനുകൾ അടുത്തിടെ തടഞ്ഞതായി സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത് തടഞ്ഞ് സൈബർ തട്ടിപ്പുകൾക്ക് ഉറവിടത്തിൽ തന്നെ കടിഞ്ഞാണിടുകയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം .
Prime Lend, Candy Cash പോലുള്ള അപകടകരമായ ആപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി പോലീസ് സൈബർ യൂണിറ്റുകൾ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോൺടാക്റ്റുകൾ, ചിത്രങ്ങൾ, എസ്.എം.എസ്. ഡാറ്റ എന്നിവ ശേഖരിക്കാനാണ് തട്ടിപ്പുകാർ ഈ ആപ്പുകൾ ഉപയോഗിക്കുന്നത്. യഥാർത്ഥ വായ്പ ഇല്ലാത്തപ്പോഴും തിരിച്ചടവ് വൈകിക്കുന്നുവെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടുന്നത്.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പുലർത്താൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന സൈബർ സെല്ലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷിതരായിരിക്കാൻ
തട്ടിപ്പുകളിൽ നിന്നുള്ള ഏറ്റവും ശക്തമായ പ്രതിരോധം ജാഗ്രതയാണെന്ന് അധികൃതർ ഊന്നിപ്പറയുന്നു. താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കാം
ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അംഗീകൃത ആപ്പ് സ്റ്റോറുകളിൽ നിന്നോ ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നോ മാത്രം ഉറപ്പാക്കുക. ആർബിഐ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് മാത്രം വായ്പാ സേവനങ്ങൾ പ്രയോജനപ്പെടുത്തുക. സന്ദേശങ്ങളിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ വരുന്ന വ്യാജ കെവൈസി ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
OTP-കൾ, UPI PIN, പാസ്‌വേഡുകൾ എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കുക. തട്ടിപ്പ് ആപ്പുകൾക്ക് പലപ്പോഴും കോൺടാക്റ്റുകളിലേക്കും ഗാലറികളിലേക്കും പ്രവേശിക്കണമെങ്കിൽ ആവശ്യമായതിനാൽ ആപ്പ് പെർമിഷനുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ഇടപാടുകൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ, എസ്.എം.എസ്. അലേർട്ടുകൾ എന്നിവ സജ്ജമാക്കുക.
എതെങ്കിലും തരത്തിലുള്ള ഭീഷണിയോ ബ്ലാക്ക്‌മെയിലിംഗോ നേരിട്ടാൽ പണം നൽകരുത്. പകരം, അത്തരം നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യുകയും ലഭിച്ച തെളിവുകൾ സൂക്ഷിക്കുകയും ചെയ്യുക. ഈ സംഭവങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ തന്നെ അറിയിക്കണം.
അനധികൃത ആപ്പുകൾ തടയുകയും, പ്രധാന തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുകയും, ആയിരക്കണക്കിന് വ്യാജ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് ഇന്ത്യയുടെ സൈബർ സുരക്ഷാ സംവിധാനം കൂടുതൽ സജീവവും ഏകോപിതവുമാകുന്നുവെന്നതിന്റെ തെളിവാണ്. സാങ്കേതികവിദ്യ, നിയമപരമായ മേൽനോട്ടം, പൊതുജന ബോധവൽക്കരണം എന്നിവ ചേർന്ന ഈ സർക്കാർ സമീപനം നിരവധി തട്ടിപ്പുകൾക്ക് ഇതിനോടകം തടയിട്ടിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ സാമ്പത്തിക സുരക്ഷ രാജ്യത്തിന്റെ ഒരു പ്രധാന മുൻഗണനയായി നിലനിർത്താൻ തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാർ ഔദ്യോഗിക CYBERDOST സോഷ്യൽ മീഡിയ ഹാൻഡിൽ പിന്തുടരണമെന്നും സർക്കാർ നിർദ്ദേശം നൽകി. ഈ ചാനലുകളിലൂടെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാണ്.
YouTube - https://youtube.com/@cyberdosti4c
Instagram- https://www.instagram.com/cyberdosti4c?igsh=c2tteTd5Mjl2b2cw
Facebook- https://www.facebook.com/share/1KVuL1aJ9y/?mibextid=wwXIfr X- https://x.com/cyberdost?s=11
Whatsapp- https://whatsapp.com/channel/0029Va3VAOY8fewrOtXqMw1V
Dailyhunt - https://m.dailyhunt.in/profile/I4C_MHA
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications