സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സോനു നിഗത്തിന്റെ ജീവൻ അപകടത്തിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട് | Oneindia Malayalam

  മുംബൈ: പ്രമുഖ ബോളിവുഡ് ഗായകനും നടനുമായ സോനു നിഗത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മഹാരാഷ്ട്ര ഇന്റലിജൻസ് റിപ്പോർട്ട്. വധഭീഷണിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് സോനു നിഗത്തിനുള്ള സുരക്ഷ വർദ്ധിപ്പിച്ചു.

  ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...

  ഇപി ജയരാജന്റെ മകന്റെ പേരിലുള്ള ദുബായിലെ കേസ് ഇങ്ങനെ... അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനും...

  ഫെബ്രുവരി ആറ് ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്. സോനു നിഗത്തിനെ ഇല്ലാതാക്കാൻ ചിലർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നുമാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗം മുംബൈ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ട്.

   മുംബൈ പോലീസ്...

  മുംബൈ പോലീസ്...

  നടനും ഗായകനുമായ സോനു നിഗത്തിന് നേരെ വധഭീഷണിയുണ്ടെന്ന കാര്യം ഇന്റലിജൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. സോനു നിഗത്തിന്റെ ജീവൻ അപകടത്തിലാണെന്നും, ഇതുസംബന്ധിച്ച് മുംബൈ പോലീസിന് തങ്ങൾ വിവരം കൈമാറിയിട്ടുണ്ടെന്നുമാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

   പൊതുസ്ഥലത്ത്...

  പൊതുസ്ഥലത്ത്...

  സോനു നിഗത്തിന് നേരെ പൊതുസ്ഥലത്ത് വച്ചോ, ഏതെങ്കിലും പരിപാടിക്കിടയിലോ ആക്രമണമുണ്ടായേക്കാമെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ജീവനെടുക്കാനാണ് ചിലർ പദ്ധതിയിടുന്നതെന്നും ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

  സുരക്ഷ...

  സുരക്ഷ...

  ഗായകന് നേരെയുള്ള വധഭീഷണിയെ സംബന്ധിച്ച് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗം മുംബൈ പോലീസിന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് കഴിഞ്ഞദിവസം മുതൽ സോനു നിഗത്തിനുള്ള സുരക്ഷയും വർദ്ധിപ്പിച്ചു.

  ഉത്തരവാദിത്വം...

  ഉത്തരവാദിത്വം...

  എന്നാൽ സോനു നിഗത്തിന് എതിരെയുള്ള ഭീഷണിക്ക് പിന്നിൽ ആരാണെന്നോ, എന്താണെന്നോ വ്യക്തമാക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരോ മുംബൈ പോലീസോ തയ്യാറായിട്ടില്ല. തങ്ങൾ കണ്ടെത്തിയ വിവരം പോലീസിന് കൈമാറിയിട്ടുണ്ടെന്നും, ഇനിയുള്ള നടപടികൾ സ്വീകരിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നുമാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

  പ്രതികരണം...

  പ്രതികരണം...

  സോനു നിഗത്തിന് ഏർപ്പെടുത്തിയിരിക്കുന്നത് ഏതുതരത്തിലുള്ള സുരക്ഷയാണെന്ന് വെളിപ്പെടുത്താനും മുംബൈ പോലീസ് വിസമ്മതിച്ചു. വധഭീഷണി സംബന്ധിച്ച ഒരു കാര്യങ്ങളും മുംബൈ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  നിങ്ങളെപ്പോലെ...

  നിങ്ങളെപ്പോലെ...

  വധഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തനിക്കൊന്നും അറിയില്ലെന്നായിരുന്നു സോനു നിഗത്തിന്റെയും പ്രതികരണം. നിങ്ങൾക്കറിയാവുന്ന പോലെ അവ്യക്തമായ വിവരങ്ങളേ തനിക്കും അറിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

  ബാങ്ക് വിളി...

  ബാങ്ക് വിളി...

  മുസ്ലീം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിയെ വിമർശിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷവും സോനു നിഗത്തിന് നേരെ ഭീഷണികളുണ്ടായിരുന്നു. പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി കാരണം തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തുടർന്ന് ഗായകനെതിരെ പൊതുസമൂഹത്തിലും സോഷ്യൽമീഡിയയിലും വ്യാപക പ്രതിഷേധമുയർന്നു.

  ശബ്ദം...

  ശബ്ദം...

  ബാങ്ക് വിളിയെ വിമർശിച്ച സോനു നിഗം പിന്നീട് സംഭവത്തിൽ മാപ്പു പറയുകയും ചെയ്തിരുന്നു. ബാങ്ക് വിളിക്ക് വേണ്ടി ഉച്ചത്തിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെയാണ് താൻ വിമർശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഇതുകൊണ്ടൊന്നും വിവാദം അവസാനിച്ചില്ല.

  മുണ്ഡനം ചെയ്തു...

  മുണ്ഡനം ചെയ്തു...

  ബാങ്ക് വിളിയെ വിമർശിച്ച സോനു നിഗത്തിന്റെ തല മുണ്ഡനം ചെയ്യുന്നവർക്ക് ബംഗാളിലെ മുസ്ലീം പുരോഹിതൻ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ സ്വയം തല മുണ്ഡനം ചെയ്ത് വെല്ലുവിളി ഏറ്റെടുത്ത സോനു നിഗം പിന്നീട് മുസ്ലീം മതവിശ്വാസികളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

  18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...

  English summary
  threat to sonu nigam's life, security beefed up.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്