ജിദ്ദ, മസ്ക്റ്റ്, ന്യൂയോർക്ക് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അടിയന്തരമായി താഴെയിറക്കി ,പരിശോധന തുടരുന്നു
എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ജിദ്ദയിലേക്കും മസ്കറ്റിലേക്കും പോകുന്ന ഇൻഡിഗോ വിമാനത്തിനും ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിനുമാണ് ബോംബ് ഭീഷണി ഉയർന്നത്.
മസ്കറ്റിലേക്ക് സർവ്വീസ് നടത്തുന്ന ഇൻഡിഗോയുടെ 6E 1275, 6E 56 എന്നീ രണ്ട് വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനങ്ങൾ ഉടൻ തന്നെ പരിശോധനയ്ക്കായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിശോധനകൾ ആരംഭിച്ചതായി ഇൻഡിഗോ വക്താവ് പറഞ്ഞു. അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാർ സുരക്ഷിതരാണെന്നും പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പുലർച്ചെ 2 മണിയോടെയാണ് വിമാനം മുംബൈയിൽ നിന്നും പുറപ്പെട്ടത്. ഇതിനിടെ ട്വിറ്ററിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്
സർക്കാരിൻ്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
യാത്രക്കാരെ സുരക്ഷിതമായി ടെർമിനിലിലേക്ക് മാറ്റിയതായും എയർ ഇന്ത്യ അറിയിച്ചു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications