കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി പ്രവര്‍ത്തകര്‍ മോദിക്കെതിരെ

  • By Justin Joseph
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക് ഭീകരര്‍ ഇന്ത്യയില്‍ കടുത്ത നിലപാടിലേയ്ക്ക് കടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നരേന്ദ്രമോദി പ്രധാനമന്ത്രി പദവിയിലേയ്‌ക്കെത്തുന്നത് ആശങ്കളോടെയാണ് ഇസ്ലാമിക് ഭികരര്‍ വീക്ഷിക്കുന്നത്. സംഘ് പരിവാറിന്റെ ആശയങ്ങളുമായി തീര്‍ത്തും വിഘടിച്ച് നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭോപ്പാല്‍ കോടതിയിലെത്തിയ നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ഇക്കാര്യം അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു.

ആബ് കീ ബാര്‍ മോദി കാ നമ്പര്‍, താലിബാന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യം വിളികളോടെയാണ് അവര്‍ മോദിയെ എതിരേറ്റത്. ഒരു കേസില്‍ വിചാരണയ്ക്കായിട്ടാണ് സിമി പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയത്. മേയ് 16ന് ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെയാണ് ഈ സംഭവം നടക്കുന്നത്.

Simi Worker
18 സിമി പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നത്. മധ്യപ്രദേശിലെ സിമി നേതാവും ഭീകരവാദിയായി മുദ്രകുത്തപ്പെട്ടിട്ടുള്ള അബു ഫൈസല്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു മുദ്രാവാക്യം വിളികള്‍ക്ക് നേതൃത്വം നല്‍കിയത്. ചുറ്റുംകൂടി നിന്ന മാധ്യമപ്രവര്‍ത്തകരെയും പോലീസിനെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഫൈസലും കൂട്ടരും താലിബാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്.

ഭീകരതയ്‌ക്കെതിരായി കടുത്ത നിലപാടുകള്‍ എടുക്കുമെന്ന മോദിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ഭോപ്പാല്‍ കോടതി വളപ്പില്‍ കണ്ടത്. കോടതിയില്‍ കാണിച്ച അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിചാരണയ്ക്കായി ഇനി ഇവരെ കോടതിയില്‍ കൊണ്ടുവരാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണ നടത്താനാണ് മധ്യപ്രദേശ് പോലീസ് പദ്ധതിയിടുന്നത്.

മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം സിമി പ്രവര്‍ത്തനങ്ങള്‍ പുതുമയുള്ളതല്ല. കോടതി വളപ്പില്‍ മാധ്യമങ്ങള്‍ കാണ്‍കെ തങ്ങളുടെ വികാരം അവര്‍ പ്രകടിപ്പിച്ചത് ജനങ്ങളെ തങ്ങളുടെ നീക്കങ്ങള്‍ അറിയിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭോപ്പാല്‍ സംഭവം ഭീകരതയ്‌ക്കെതിരായ കൂടുതല്‍ കര്‍ശന നിലപാടുകളിലേയ്ക്ക് രാജ്യത്തെ എത്തിക്കുമെന്ന് കരുതുന്നവരുമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയങ്ങള്‍ ഭീകരത നേരിടുവാന്‍ ഫലപ്രദമല്ലെന്നും പുതിയ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരേണ്ടതുണ്ടെന്നും ഇക്കൂട്ടര്‍ കരുതുന്നു.

English summary
Threat to Narendra Modi: Are terror outfits getting desperate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X