Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി; കേസെടുത്തു

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തു. ബസ്തി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.ആരതി പാണ്ഡെയെന്ന് ട്വിറ്റര്‍ ഉപയോക്താവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പങ്കജ് കുമാര്‍ ദ്വിവേദിയുടെ പരാതിയിലാണ് കേസ്.

പ്രിയങ്കഗാന്ധിയുടെ ട്വീറ്റിന് മറുപടിയായണ് ആരതി പാണ്ഡെയെന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മറുപടി രേഖപ്പെടുത്തിയിരിക്കുന്നത്.

priyanka

അതില്‍ ഉത്തര്‍പ്രേദശിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാമര്‍ശിക്കുന്നതിയി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് അജയ്കുമാര്‍ ലല്ലു പറഞ്ഞു. എന്നാല്‍ വധഭീഷണി മുഴക്കിയ ട്വിറ്റര്‍ അക്കൗണ്ട് നിലവിലില്ല.

കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെ ഇന്‍സ്‌പെക്ടര്‍ ദേവാനന്ദന്‍ ഉപാധ്യായെ വിഷയം അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.

ട്വീറ്റിന് മുമ്പ് ഇതേ വിഷയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷകരും തൊഴിലാളികളും ബുദ്ധിമുട്ടിലാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+