കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമം? ലേസര്‍ മുഖത്ത് പതിച്ചത് ഏഴ് തവണ, രണ്ടുതവണ ചെന്നിയില്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞദിവസം സംശയാസ്പദമായ ചില സംഭവങ്ങളുണ്ടായെന്ന് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അമേഠിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന വേളയില്‍ മുഖത്തും ശരീരത്തിലും പച്ച നിറത്തിലുള്ള ലേസര്‍ പതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇക്കാര്യം പരിശോധിച്ച മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ലേസര്‍ വന്നത് തോക്കില്‍ നിന്നാണെന്ന സംശയം പ്രകടിപ്പിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തിന്റെ സഹായം തേടിയത്. സംഭവത്തിന്റെ പൂര്‍ണ വിവരം ഇങ്ങനെ....

സംഭവം അമേഠിയില്‍

സംഭവം അമേഠിയില്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും കുടുംബവും കഴിഞ്ഞദിവസം അമേഠിയില്‍ എത്തിയിരുന്നു. പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഈ സമയമാണ് സംശയകരമായ ചില കാര്യങ്ങള്‍ സംഭവിച്ചത്.

ലേസര്‍ പതിച്ചു

ലേസര്‍ പതിച്ചു

രാഹുല്‍ ഗാന്ധിയുടെ മുഖത്തും ശരീരത്തിലും ലേസര്‍ പതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഏഴ് തവണ പച്ച നിറത്തിലുള്ള ലേസര്‍ പതിച്ചു. ഇതില്‍ രണ്ടുതവണ ചെന്നിയിലാണ് പതിച്ചത്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംശയം തീര്‍ക്കാന്‍ പഴുതടച്ച അന്വേഷണമാണ് വേണ്ടതെന്നും മൂന്ന് നേതാക്കള്‍ ഒപ്പുവച്ച കത്തില്‍ പറയുന്നു.

മുമ്പ് നേരിട്ട ചില സാഹചര്യങ്ങള്‍

മുമ്പ് നേരിട്ട ചില സാഹചര്യങ്ങള്‍

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് രാജ്‌നാഥ് സിങിന് കത്തയിച്ചിരിക്കുന്നത്. രാഹുലിന്റെ കുടുംബം മുമ്പ് നേരിട്ട ചില സാഹചര്യങ്ങളും നേതാക്കള്‍ വിശദീകരിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍

പച്ച നിറത്തിലുള്ള ലേസറാണ് രാഹുലിന്റെ ശരീരത്തില്‍ പതിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏഴ്തവണ ലേസര്‍ പതിച്ചത്. ലേസര്‍ തോക്ക് ഉപയോഗിച്ച് ഉന്നംവച്ചതാണിതെന്ന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.

 സുരക്ഷ ശക്തമാക്കണം

സുരക്ഷ ശക്തമാക്കണം

തലയിലാണ് ലേസര്‍ പതിച്ചത്. രണ്ടുതവണ ചെന്നിയിലും ലേസര്‍ രശ്മി പതിച്ചു. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതക സാഹചര്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ കത്തില്‍ വിശദമാക്കി. ഈ സാഹചര്യത്തില്‍ രാഹുലിന്റെ സുരക്ഷ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വീഡിയോ ദൃശ്യങ്ങള്‍

വീഡിയോ ദൃശ്യങ്ങള്‍

രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ലേസര്‍ രശ്മികള്‍ പതിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഈ വീഡിയോയും കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് അയച്ചുകൊടുത്തിട്ടുണ്ട്.

 ലേസര്‍ തോക്കുകളില്‍ നിന്ന്

ലേസര്‍ തോക്കുകളില്‍ നിന്ന്

വീഡിയോ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് കാണിച്ചു. ലേസര്‍ തോക്കുകളില്‍ നിന്നുള്ളതാകാമെന്ന് അവരാണ് സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടത്.

 പ്രചാരണ ഷെഡ്യൂളില്‍ മാറ്റം വന്നേക്കും

പ്രചാരണ ഷെഡ്യൂളില്‍ മാറ്റം വന്നേക്കും

സംഭവത്തില്‍ തങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളില്‍ മാറ്റംവരുത്തുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

യുപി സര്‍ക്കാരിനെയും അറിയിച്ചു

യുപി സര്‍ക്കാരിനെയും അറിയിച്ചു

സുരക്ഷാ വീഴ്ച സംഭവിക്കരുത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് അമേഠിയില്‍ രാഹുല്‍ എത്തുന്ന സ്ഥലത്തെ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്നത്. രാഹുലിന്റെ സുരക്ഷക്ക് പ്രത്യേക സംഘമുണ്ട്. യുപി സര്‍ക്കാരിനെയും കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കര്‍ണാടക തിരഞ്ഞെടുപ്പ് വേളയിലും

കര്‍ണാടക തിരഞ്ഞെടുപ്പ് വേളയിലും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സമാനമായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദില്ലിയില്‍ നിന്ന് വിമാനം കയറാന്‍ തുടങ്ങവെയാണ് തടസം നേരിട്ടത്. ഇതുസംബന്ധിച്ച് സിവില്‍ വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ അന്വേഷണം നടത്തി. ഫ്‌ളൈറ്റ് കണ്‍ട്രോള്‍ കംപ്യൂട്ടറില്‍ വന്ന പ്രശ്‌നമാണ് വിമാനത്തില്‍ തടസമുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരുംകോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Laser, possibly from sniper gun, aimed at Rahul Gandhi in Amethi: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X