Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷണി; അതിവേഗം പോലീസ് അന്വേഷണം, ഒടുവില്‍ തെളിഞ്ഞത്....

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്‌നിക്കാണ് ഭീഷണി കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ അന്വേഷണം നടത്തി. കബളിപ്പിക്കാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ് ഒടുവില്‍ എത്തിയത്.

Narendra

മെയ് 30നാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മോദിയെ വധിക്കുമെന്നാണ് ഭീഷണി കത്തിലുണ്ടായിരുന്നത്. മോദിയെ വെടിവച്ച് കൊല്ലുമെന്നാണ് കത്തില്‍ പറഞ്ഞത്. കത്ത് അയച്ച വിലാസം തേടി പോലീസ് പുറപ്പെട്ടു. എന്നാല്‍ വിലാസം വ്യാജമായിരുന്നു. തുടര്‍ന്നാണ് കബളിപ്പിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

ബിജെപി ഇത്തവണ വന്‍ വിജയമാണ് നേടിയത്. രാജസ്ഥാനില്‍ മുഴുവന്‍ സീറ്റിലും ബിജെപി ജയിച്ചു. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ അമ്പരപ്പിക്കുന്നതായിരുന്നു. മെയ് 30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന അറിയിപ്പ് വന്നു. ഇതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന് കത്ത് ലഭിച്ചതത്രെ.

കഴിഞ്ഞ മാര്‍ച്ചില്‍ മോദിയെ കൊല്ലുന്നതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലാണ് നവീന്‍ യാദവ് എന്നയാള്‍ ഇങ്ങനെ അറിയിച്ചത്. പോലീസ് അറസ്റ്റ് ചെയ്തതോടെ ഇയാള്‍ മാപ്പ് പറഞ്ഞു. മോദിയെ കൊല്ലാന്‍ പദ്ധതിയില്ലെന്നും വെറുതെ ഒരു പോസ്റ്റിട്ടതാണെന്നുമായിരുന്നു ഇയാളുടെ പ്രതികരണം. രാജീവ് ഗാന്ധിയെ കൊന്ന പോലെ മോദിയെയും കൊല്ലുമെന്ന് 2018ല്‍ മഹാരാഷ്ട്ര പോലീസിന് ഒരു കത്ത് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+