കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപം സലോത്രി മേഖലയിലാണ് വെള്ളിയാഴ്ച രാത്രിയിൽ ഷെല്ലാക്രമണം നടത്തിയത്. നിരവധി പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പാക് സേന ആക്രമണം നടത്തുന്നതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ദേവേന്ദർ ആനന്ദ് വ്യക്തമാക്കി. നൗഷേര, കൃഷ്ണ ഘട്ടി ,ബാലാക്കോട്ട്, മെന്ദാർ എന്നീ മേഖലകളിലാണ് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയത്.

pak

ഉറിയിൽ ഷെല്ലാക്രമണത്തിൽ ഒരു നാട്ടുകാരന് ഗുരുതരമായി പരുക്കേൽക്കുകയും 3 വീടുകൾ പൂർണമായി തകരുകയും ചെയ്തിട്ടുണ്ട്. പ്രശ്നബാധിത ഗ്രാമങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ ഒഴിഞ്ഞു പോയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പരുക്കേറ്റവരെ ബാരാമുള്ളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വെള്ളിയാഴ്ച വൈകിട്ട് ഹന്ദ്വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇൻസ്പെക്ടർ അടക്കം 5 സുരക്ഷാ സേനാംഗങ്ങളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർത്ത് തെരച്ചിൽ നടത്തുകയായിരുന്നു സുരക്ഷാ സേന. ഇവർക്ക് നേരെ ഭീകരർ വെടിയുതിർത്തു.

അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദിയും നിർമല സീതാരാമനും രാഹുൽ ഗാന്ധിയും ട്വിറ്ററിൽഅഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദിയും നിർമല സീതാരാമനും രാഹുൽ ഗാന്ധിയും ട്വിറ്ററിൽ

English summary
Three of a family killed as Pakistan continues heavy shelling in boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X