ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍
ദില്ലി: ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. തുരങ്കപാതക്കുള്ളില്‍ വെച്ച് വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതും അശ്രദ്ധമായ പെരുമാറ്റങ്ങളും ഇതിനകം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് വ്യക്തമാക്കി.
ഒക്ടോബര്‍ 3 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അടല്‍ തുരങ്ക പാത ഉദ്ഘാടനം ചെയ്തത്. മണാലിക്കും ലേയ്ക്കും ഇടയിലെ ദൂരം 46 കിലോ മീറ്റര്‍ ചുരുക്കുന്നതാണ് തുരങ്കപാത. നാല് മുതല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും.

ഹിമാചലില്‍ എത്തുന്നവര്‍ക്ക് മറ്റൊരു ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായി മാറിയ തുരങ്കപാതയില്‍ ഉണ്ടായ മൂന്ന് അപകടങ്ങളും ഒരേ ദിവമാണ് സംഭവിച്ചത്. സെല്‍ഫി എടുക്കുന്നതിന് പുറമേ തുരങ്ക പാതയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും അധികാരികള്‍ക്കും ആശങ്കയുണ്ടാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
'തുരങ്ക പാത ഉദ്ഘാടനം ചെയ്ത ശേഷം മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് വിനോദസഞ്ചാരികളും മറ്റുയാത്രക്കാരും വാഹനം ഓടിക്കുന്നതും സെല്‍ഫി എടുക്കുന്നതും.' ബി ആര് ഒ ചീഫ് എഞ്ചിനീയര്‍ കെപി പുരുഷോത്തമന് വ്യക്തമാക്കി. തുരങ്കപാതക്കുള്ളില്‍ വാഹനം നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ കുറക്കുന്നതിനായി പൊലീസിനെ വിന്യസിക്കണമെന്ന് പുരുഷോത്തമന് അറിയിച്ചു. പഞ്ചാബ്, ഹരിയാ, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ തുരങ്ക പാതക്ക് അകത്ത് നിന്ന് കൊണ്ടുള്ള അപകടകരമായ വാഹനമോടിക്കല്‍ തടയുന്നതിനായി ഉദ്ഘാടനം പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ ട്രാഫിക് പൊലീസിനെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവന്നും പുരുഷോത്തമന് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഹൈവേ തുരങ്കമാണിത്. 9.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം റോത്തങ് ചുരത്തിലൂടെ വര്‍ഷം മുഴുവന്‍ യാത്ര സുഖമമാക്കാന്‍ സഹായിക്കുന്നതാണ്. നിലവില്‍ മഞ്ഞുവീഴ്ച്ച കാരണം ഇവിടെ 6 മാസം വാഹന ഗതാഗതം സാധ്യമായിരുന്നില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications