കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. തുരങ്കപാതക്കുള്ളില്‍ വെച്ച് വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതും അശ്രദ്ധമായ പെരുമാറ്റങ്ങളും ഇതിനകം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 3 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അടല്‍ തുരങ്ക പാത ഉദ്ഘാടനം ചെയ്തത്. മണാലിക്കും ലേയ്ക്കും ഇടയിലെ ദൂരം 46 കിലോ മീറ്റര്‍ ചുരുക്കുന്നതാണ് തുരങ്കപാത. നാല് മുതല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും.

tunnel

ഹിമാചലില്‍ എത്തുന്നവര്‍ക്ക് മറ്റൊരു ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായി മാറിയ തുരങ്കപാതയില്‍ ഉണ്ടായ മൂന്ന് അപകടങ്ങളും ഒരേ ദിവമാണ് സംഭവിച്ചത്. സെല്‍ഫി എടുക്കുന്നതിന് പുറമേ തുരങ്ക പാതയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും അധികാരികള്‍ക്കും ആശങ്കയുണ്ടാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

'തുരങ്ക പാത ഉദ്ഘാടനം ചെയ്ത ശേഷം മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് വിനോദസഞ്ചാരികളും മറ്റുയാത്രക്കാരും വാഹനം ഓടിക്കുന്നതും സെല്‍ഫി എടുക്കുന്നതും.' ബി ആര്‍ ഒ ചീഫ് എഞ്ചിനീയര്‍ കെപി പുരുഷോത്തമന്‍ വ്യക്തമാക്കി. തുരങ്കപാതക്കുള്ളില്‍ വാഹനം നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

അപകടങ്ങള്‍ കുറക്കുന്നതിനായി പൊലീസിനെ വിന്യസിക്കണമെന്ന് പുരുഷോത്തമന്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാ, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ തുരങ്ക പാതക്ക് അകത്ത് നിന്ന് കൊണ്ടുള്ള അപകടകരമായ വാഹനമോടിക്കല്‍ തടയുന്നതിനായി ഉദ്ഘാടനം പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ ട്രാഫിക് പൊലീസിനെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവന്നും പുരുഷോത്തമന്‍ വ്യക്തമാക്കി.

ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറക്കും:50% പേർക്ക് മാത്രം പ്രവേശനം, ഡിജിറ്റൽ പേയ്മെന്റുകൾക്ക് മുൻഗണന!!ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറക്കും:50% പേർക്ക് മാത്രം പ്രവേശനം, ഡിജിറ്റൽ പേയ്മെന്റുകൾക്ക് മുൻഗണന!!

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഹൈവേ തുരങ്കമാണിത്. 9.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം റോത്തങ് ചുരത്തിലൂടെ വര്‍ഷം മുഴുവന്‍ യാത്ര സുഖമമാക്കാന്‍ സഹായിക്കുന്നതാണ്. നിലവില്‍ മഞ്ഞുവീഴ്ച്ച കാരണം ഇവിടെ 6 മാസം വാഹന ഗതാഗതം സാധ്യമായിരുന്നില്ല.

മമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമമമ്മൂട്ടിയും മോഹന്‍ലാലും സകലതാരങ്ങളും അണിനിരക്കും; 'അമ്മ'യുടെ നേതൃത്വത്തില്‍ ബ്രഹ്മാണ്ഡ സിനിമ

സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്

Recommended Video

cmsvideo
ഇന്ത്യയുടെ അടൽ ടണൽ പൊളിക്കാൻ ചൈന..ഞെട്ടൽ | Oneindia Malayalam

English summary
Three accidents occurred in the Atal tunnel 72 hours after the inauguration on october 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X