കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ആഹ്വാനം ലംഘിച്ചെന്നാരോപിച്ച് ദളിത് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു: മൂന്ന് പേർ അറസ്റ്റിൽ

Google Oneindia Malayalam News

പട്ന: ദളിത് കുടുംബത്തെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഏപ്രിൽ അഞ്ചിന് നടന്ന ദീപം തെളിയിക്കലിനിടെ ഹരിയാണയിലെ പൽവാൽ ജില്ലയിലാണ് സംഭവം. തന്നെയും കുടുംബത്തേയും കല്ലും ഇഷ്ടികയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. കൂറ്റവാളി വീട്ടിൽ അതിക്രമിച്ച് കയറി ലൈറ്റ് തെളിച്ചുവെന്നും കുടുംബത്തെ ആക്രമിച്ചെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഒമ്പത് മണി മുതൽ 9.9 വരെ ലൈറ്റുകൾ അണയ്ക്കാനായിരുന്നു മോദിയുടെ ആഹ്വാനം.

തണ്ണിത്തോട് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കിതണ്ണിത്തോട് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി

കൂറ്റവാളി വീട്ടിൽ അതിക്രമിച്ച് കയറി ലൈറ്റ് തെളിച്ചുവെന്നും കുടുംബത്തെ ആക്രമിച്ചെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിൽ അതിക്രമിച്ചെത്തിയ ആറോ ഏഴോ പേരടങ്ങുന്ന സംഘം വീട്ടിലെ എല്ലാ ലൈറ്റുകളും അണയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എന്നാൽ രാത്രി ഒമ്പത് മണി മുതൽ 9.9 വരെ ലൈറ്റുകൾ അണയ്ക്കാനുള്ള മോദിയുടെ ആഹ്വാനം തങ്ങൾ പാലിച്ചെന്നും പൽവാലിലെ പിങ്കോർ ഗ്രാമവാസിയായ ധൻപാൽ പരാതിയിൽ പറയുന്നു.

xarrested1-

മോദിയുടെ ആഹ്വാനം പിന്തുടർന്നിട്ടും ഗുജ്ജാർ സമുദായത്തിൽപ്പെട്ട ചില സാമൂഹിക വിരുദ്ധർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ജാതീയമായി അധിക്ഷേപിച്ചുവെന്നും ധൻപാൽ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങൾ അതിനെ എതിർത്തപ്പോൾ അവർ ഞങ്ങളെ കല്ലുകളും, ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അടിയ്ക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തെന്നും ധൻപാൽ പറയുന്നു.

ആക്രമത്തിൽ വീടിന്റെ വാതിലുകളും ജനലുകളും തകരുകയും കാറുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തുു. ഈ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമനടപടിക്ക് ഒരുങ്ങിയാൽ കൂടുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അക്രമികൾ ആക്രോശിച്ചുവെന്നുമാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 34. 427, 506, എന്നീ വകുപ്പുകൾ പ്രകാരം അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവുവമായി ബന്ധപ്പെട്ട് അങ്കിത്, സച്ചിൻ, പവൻ എന്നിവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ കുറ്റാരോപിതരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ ഒളിവിലാണുള്ളത്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

English summary
Three arrested for attack against Dalit family over PM Modi’s lights-out call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X