കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണി ട്രാപ്പിലൂടെ ഡിആർഡിഒ ഉദ്യോഗസ്ഥനെ ബന്ദിയാക്കി; 10 ലക്ഷം ആവശ്യപ്പെട്ട് സംഘം, ഒടുവിൽ സംഭവിച്ചത്

Google Oneindia Malayalam News

നോയിഡ: രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിലൂടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അഞ്ച് പേര്‍ ചേര്‍ന്ന സംഘമാണ് ഉദ്യോഗസ്ഥനെ ബന്ദിയാക്കി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അതിവിദഗ്ദമായ ഓപ്പറേഷനിലൂടെ പ്രതികളെ അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ഒയോ ഹോട്ടലില്‍ റൂം എടുത്ത ശേഷമാണ് സംഘം ഉദ്യോഗസ്ഥനെ ബന്ദിയാക്കിയത്. വിശദാംശങ്ങളിലേക്ക്..

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി

ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സര്‍വസാധാരണമാണ്. എന്നാല്‍ ആദ്യമായാണ് ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒന്ന് സംഭവിക്കുന്നത്. ലോക്കല്‍ ബിജെപി നേതാവാണെന്ന് പരിചയപ്പെടുത്തിയ സുനിത ഗുജ്ജര്‍ എന്ന സ്ത്രീയാണ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. ഇവര്‍ ബിഗ് ബോസ് ഷോയുടെ വിജയയിയായ മന്‍വീര്‍ ഗുജ്ജറിന്റെ ബന്ധുവാണെന്നും ഉദ്യോഗസ്ഥനെ വിശ്വസിപ്പിച്ചിരുന്നു.

ഹോട്ടലിലേക്ക് വിളിപ്പിച്ചു

ഹോട്ടലിലേക്ക് വിളിപ്പിച്ചു

ഉദ്യോഗസ്ഥനുമായി വളരെ പെട്ടെന്ന് തന്നെ അടുപ്പത്തിലാകാന്‍ സുനിത ഗുജ്ജറിന് കഴിഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥനോട് മസാജ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലോജിക് സിറ്റി സെന്ററിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയ ഉദ്യോഗസ്ഥനെ ഒരു ഒയോ ഹോട്ടിലിലേക്ക് എത്തിച്ച് ബന്ദിയാക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ബന്ധിയാക്കിയത്.

ഭാര്യയെ വിളിച്ച് പത്ത് ലക്ഷം

ഭാര്യയെ വിളിച്ച് പത്ത് ലക്ഷം

ബന്ദിയാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് തട്ടിപ്പ് സംഘം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ പൊലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. പണവുമായി ഉദ്യോഗസ്ഥന്റെ ഭാര്യയെ ഹോട്ടലിലെത്തിച്ച് പൊലീസ് അതിസാഹസികമായു ഉദ്യോഗസ്ഥനെ രക്ഷിക്കുകയായിരുന്നു.

അറസ്റ്റില്‍

അറസ്റ്റില്‍

സംഭവത്തില്‍ അഞ്ച് പേരടങ്ങുന്ന സംഘമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുനിത ഗുജ്ജര്‍, രാകേഷ്, ദീപക്, അനില്‍ ശര്‍മ്മ, ആദിത്യ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ രാകേഷ് എന്നയാള്‍ ഹോട്ടലിന്റെ മാനേജരാണ്. രാകേഷും ദീപക്കും സഹോദരങ്ങളാണ്. ഇവര്‍ ഹരിയാനയിലെ ബീവണ്ടി സ്വദേശികളാണ്. ഇവരുടെ സംഘം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മൂന്നോളം പേരെ സമാനമായി ബന്ധിയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

സോനു പഞ്ചബന്റെ സംഘം

സോനു പഞ്ചബന്റെ സംഘം

കഴിഞ്ഞ മാസം അറസ്റ്റിലായ സോനു പഞ്ചബന്റെ സംഘവുമായി ഇവര്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ നടക്കുന്നത്. നാണക്കേട് ഭയന്ന് പലരും ഇക്കാര്യങ്ങള്‍ പുറത്തുപറയാനും പൊലീസില്‍ പരാതിപ്പെടാനും മടിക്കും. ഇതാണ് ഈ സംഘത്തിന്റെ പ്രധാന ആയുധം.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
ബന്ധമില്ല

ബന്ധമില്ല

അതേസമയം, ബിഗ് ബോസ് വിജയിയായ മന്‍വീര്‍ സിംഗിന്റെ കുടുംബം ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. അറസ്റ്റിലായ സുനിത ഗുജ്ജര്‍ നാട്ടിലുള്ള സ്ത്രീയാണെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്ന് മന്‍വീര്‍ സിംഗിന്റെ കുടുംബം അറിയിച്ചു. ഇതോടൊപ്പം ഇവര്‍ മുന്‍ ബിജെപി പ്രവര്‍ത്തക മാത്രമാണെന്നും നോയിഡ ബിജെപി യൂണിറ്റ് അറിയിച്ചു.

'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഫണ്ടുകള്‍ മരവിപ്പിച്ചു;ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി'സര്‍ക്കാര്‍ വേട്ടയാടുന്നു'; ഫണ്ടുകള്‍ മരവിപ്പിച്ചു;ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി

 ആവശ്യമെങ്കിൽ രണ്ടാം ഉത്തേജന പാക്കേജിനും തയ്യാർ, പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻ ആവശ്യമെങ്കിൽ രണ്ടാം ഉത്തേജന പാക്കേജിനും തയ്യാർ, പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻ

സൗഹൃദ കൂടിക്കാഴ്ചയല്ല; രാഷ്ട്രീയമായിരുന്നു, ഗുണമുണ്ടായില്ല... ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍സൗഹൃദ കൂടിക്കാഴ്ചയല്ല; രാഷ്ട്രീയമായിരുന്നു, ഗുണമുണ്ടായില്ല... ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

 ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്

English summary
Three arrested for trying to extort Rs 10 lakh from DRDO scientist in Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X