Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളുടെ കാമഭ്രാന്ത്!! നാല് വയസ്സുകാരിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി

മുംബൈ: നാല് വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം മറവുചെയ്യുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളാണ് പിടിയിലായത്.

മൃതദേഹം പുറത്തെടുത്ത ശേഷം ജെ ജെ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഒരാഴ്ച പിന്നിട്ടു

ഒരാഴ്ച പിന്നിട്ടു

രക്ഷിതാക്കള്‍ക്കൊപ്പം ബയാന്ദിലെ ആസാദ് നഗറില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച കാണാതാവുകയായിരുന്നു. തുടര്‍ന്ന് പിറ്റ ദിവസം തന്നെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

 ലഭിച്ചത് മൃതദേഹം

ലഭിച്ചത് മൃതദേഹം

പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് ഗോള്‍ഡന്‍ നെറ്റ് കോപ്ലക്‌സിന് സമീപം പുഴയോരത്ത് മറവുചെയ്ത രീതിയില്‍ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

 പീഡിപ്പിച്ചു കൊന്നു

പീഡിപ്പിച്ചു കൊന്നു

മൃതദേഹം പുറത്തെടുത്ത ശേഷം ജെ ജെ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പൊലീസ് വലവിരിച്ചു

പൊലീസ് വലവിരിച്ചു

പൊലീസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് മയക്കുമരുന്നിന് അടിമകളായ മൂന്ന് പ്രതികളാണ് ഇതോടെ പൊലീസിന്റെ പിടിയിലായിട്ടുള്ളത്.

തലയ്ക്കടിച്ചു കൊലപ്പെടുത്തി

തലയ്ക്കടിച്ചു കൊലപ്പെടുത്തി

അക്രമികളില്‍ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും കുട്ടി കരയാന്‍ തുടങ്ങിയതോടെ മുഖ്യപ്രതി ആയുധമുപയോഗിച്ച് കുട്ടിയുടെ തലയ്ക്കടിച്ചു. സംഭവത്തിന് ശേഷം മൃതദേഹം പുഴയോരത്ത് മറവുചെയ്യുകയായിരുന്നു.

തിരികെപ്പോന്നു

തിരികെപ്പോന്നു

കുട്ടിയെ കൊലപ്പെടുത്തി മറവ് ചെയ്ത ശേഷം പുഴയിലെത്തി കയ്യും കാലും കഴുകിയ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് ചേരിയിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 കൊലപാതകം.. കൂട്ടമാനഭംഗം..

കൊലപാതകം.. കൂട്ടമാനഭംഗം..

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കൂട്ടമാനഭംഗത്തിന് ഇരയാക്കിയതിനും കൊലപാതകത്തിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അറസ്റ്റിലായ മൂന്ന് കുറ്റവാളികള്‍ക്കെതിരെയും ചുമത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+