കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് എന്ത് സംഭവിച്ചു? അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച നാല് പേർ അറസ്റ്റിൽ!! തുറന്നടിച്ച് നഡ്ഡ...

Google Oneindia Malayalam News

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ട് പേർ ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നും മറ്റ് രണ്ട് പേർ അഹമ്മദാബാദിൽ നിന്നുമാണ് അറസ്റ്റിലായത്. അമിത് ഷായുടെ ആരോഗ്യനില സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ വ്യാപിക്കാൻ തുടങ്ങിയതോടെ ബിജെപി ട്വിറ്ററിൽ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ ഫിറോസ് ഖാൻ, സജ്ജാദ് അലി, ഷിറാസ് ഹുസൈൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാര്‍ത്ഥനകള്‍ ഫലിച്ചു, അവര്‍ നാട്ടിലെത്തി, മൂന്ന് നഴ്‌സുമാരുടെ അതിജീവനം, ഒടുവില്‍ പുഞ്ചിരി!!പ്രാര്‍ത്ഥനകള്‍ ഫലിച്ചു, അവര്‍ നാട്ടിലെത്തി, മൂന്ന് നഴ്‌സുമാരുടെ അതിജീവനം, ഒടുവില്‍ പുഞ്ചിരി!!

 ട്വീറ്റ് പുറത്ത്

ട്വീറ്റ് പുറത്ത്

"എന്റെ ആരോഗ്യത്തെ കുറിച്ച് ആകുലരായവർക്കുള്ള സന്ദേശം" അമിത്ഷായുടെ ട്വീറ്റാണ് പുറത്തുവന്നത്. താൻ പൂർണ ആരോഗ്യവാനാണെന്നും ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും അമിത്ഷാ ട്വീറ്റിൽ കൂട്ടിച്ചേർത്തു. താൻ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണെന്നും യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും അമിത് ഷാ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ആരോഗ്യത്തെ കുറിച്ച് പലതരം ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ചിലർ കുറേയധികം കടന്ന് എനിക്ക് മരണം വരെ ആശംസിച്ചു- എന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

 എന്തുകൊണ്ട് തുറന്നുപറച്ചിൽ

എന്തുകൊണ്ട് തുറന്നുപറച്ചിൽ

തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ആദ്യം വ്യക്തമാക്കാൻ തോന്നിയില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തീരുമാനിച്ചതെന്നും അമിത് ഷാ ട്വിറ്ററിൽ പറയുന്നു.

 ആരോഗ്യം ശക്തിപ്പെടുത്തും

ആരോഗ്യം ശക്തിപ്പെടുത്തും


ഹിന്ദുവിശ്വാസം അനുസരിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ഒരാളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. അക്കാരണം കൊണ്ട് തന്നെ ആളുകൾ ഇത്തരം പ്രചാരണം നടത്തുന്നത് വിഡ്ഢിത്തം ഉപേക്ഷിച്ച് എന്നെ എന്റെ ജോലികൾ ചെയ്യാൻ അനുവദിക്കുകയും അതൊടൊപ്പം അവരുടെ ജോലികൾ ചെയ്യുകയും വേണമെന്നും അദ്ദേഹം പറയുന്നു. ഞാൻ ഇത്തരം കാര്യങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നും, അത്തരം ആളുകളെ അവരുടെ മായിക ലോകത്ത് വിട്ടയ്ക്കുന്നുവെന്നും അത്തരക്കാരർക്ക് വിശദീകരണം നൽകേണ്ടതില്ലെന്നാണ് കരുതിയതെന്നും ഷാ കുട്ടിച്ചേർത്തു.

 പ്രതികരിച്ച് നഡ്ഡ

പ്രതികരിച്ച് നഡ്ഡ

അമിത് ഷായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അനാവശ്യ പ്രചാരണങ്ങൾ നടത്തുന്ന നടപടിയെ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വ്യക്തമാക്കി. ഇത്തരത്തിൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മനോഭാവത്തെ അപലപിക്കുന്നു. അത്തരത്തിലുള്ള ആളുകൾക്ക് വിവേകം നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

English summary
Three arrested over rumours about Amit Sha's health status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X