കോളജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു;സഹപാഠികള്‍ അറസ്റ്റില്‍, അധികൃതര്‍ പ്രതികളെ രക്ഷിച്ചു!!!
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹപാഠികള്‍ അറസ്റ്റില്‍
പൂനെ: സഹപാഠിയെ പീഡിപ്പിച്ച കേസില്‍ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പൂനെയിലെ റെയ്സോണി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസില്‍ മറ്റൊരു യുവാവും പിടിയിലായിട്ടുണ്ട്.
ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് പ്രൊജക്ട് ചെയ്യാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി ഹോസ്റ്റല്‍ മുറിയിലെത്തിച്ച ശേഷം പീഡിപ്പച്ചത്. തനിക്കെതിരെയുള്ള അതിക്രമം രണ്ട് ദിവസം തുടര്‍ന്നതായും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്കി.

പെണ്‍കുട്ടിയുടെ പരാതി നിര്‍ണ്ണായകം
കരണ്‍ ഘൂജ്, മഹേഷ് കോര്‍ഡെ, അവിനാഷ് ഷെല്‍ക്കെ എന്നിവരാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്.

രണ്ട് ദിവസങ്ങളിലായി
റെയ്സോണി എന്‍ജിനീയറിംഗ് കോളേജിന്റെ ഹോസ്റ്ററില്‍ വച്ച് രണ്ട് ദിവസങ്ങളിലായി രണ്ട് സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് 18കാരിയായ പെണ്‍കുട്ടിയുടെ ആരോപണം. കേസില്‍ അറസ്റ്റിലായ മൂന്നാമന് കോളേജിലെ വിദ്യാര്‍ത്ഥിയല്ല.

അറസ്റ്റ് വെള്ളിയാഴ്ച
കേസില്‍ പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ മൂന്ന് പ്രതികളെയും വെള്ളിയാഴ്ച റെയ്സാനി എന്‍ജിനീയറിംഗ് കോളേജിന്റെ പരിസരത്തുവെച്ചാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അധ്യാപകര്‍ പരാതി അവഗണിച്ചു
സഹപാഠികള്‍ തന്നെ പീഡിപ്പിച്ച വിവരം ക്ലാസ് ടീച്ചറെ അറിയിച്ചെങ്കിലും സംഭവം അധ്യാപകന് അവഗണിച്ചതിനെ തുടര്‍ന്ന് ആറ് മണിക്കൂറിന് ശേഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

സഹായം വാഗ്ദാനം ചെയ്ത്
ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രൊജക്ട് ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

രക്ഷയായത് സഹപാഠി
സംഭവത്തെക്കുറിച്ച് ആരോടും പറയാതിരുന്ന പെണ്‍കുട്ടി സഹപാഠി ധൈര്യം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications