കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ മൂന്ന് പേരെ അടിച്ചുകൊന്നു; പശു മോഷണം ആരോപിച്ച് ജനക്കൂട്ടത്തിന്റെ ആക്രമണം

  • By Desk
Google Oneindia Malayalam News

ഗുവാഹത്തി: കന്നുകാലി കടത്തുകാരെന്ന് ആരോപിച്ച് അസമില്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. ബംഗ്ലാദേശി പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരീംഗഞ്ച് ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് സംഭവം. ഇവര്‍ക്കൊപ്പം മറ്റു നാല് പേര്‍ കൂടി ഉണ്ടായിരുന്നുവത്രെ. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പശുക്കളെ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം അതിര്‍ത്തി കടന്ന് എത്തിയതെന്ന് കരീംഗഞ്ച് എസ്പി കുമാര്‍ സന്‍ജിത് കൃഷ്ണ പറഞ്ഞു.

C

ഇവരെ കണ്ട പ്രദേശവാസികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജനക്കൂട്ടത്തിലുണ്ടായിരുന്നവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നിന്ന് ഒരു ബാഗ് കണ്ടെടുത്തു. ഇതില്‍ വേലി മുറിക്കുന്ന ആയുധം, കേബിള്‍, ബിസ്‌ക്കറ്റ്, ബ്രഡ് എന്നിവ കണ്ടെത്തി. മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് അധികൃതര്‍ക്ക് കൈമാറും. കരീംഗഞ്ചില്‍ അതിര്‍ത്തി കടന്ന് വരുന്ന ബംഗ്ലാദേശുകാര്‍ കന്നുകാലികളെ മോഷ്ടിക്കുന്നത് പതിവാണ്.

ഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപിഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപി

Recommended Video

cmsvideo
Oxford University's covid Vaccine likely to be available by September | Oneindia Malayalam

കഴിഞ്ഞ ജൂണ്‍ ഒന്നിന് ബംഗ്ലാദേശി പൗരനായ രഞ്ജിത് മുണ്ടയെ നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു. അന്ന് അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരയിരുന്നു. എല്ലാവര്‍ക്കും മര്‍ദ്ദനമേറ്റെങ്കിലും മുണ്ട മാത്രമാണ് മരിച്ചത്. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ താമസിക്കുന്ന വ്യക്തിയായിരുന്നു മുണ്ട. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബംഗ്ലാദേശ് അധികൃതര്‍ക്ക് ബിഎസ്എഫ് കൈമാറി.

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയംഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

English summary
Three Bangladeshi nationals lynched in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X