തെലങ്കാനയില്‍ മൂന്ന് ബിജെപി എംഎല്‍മാരെ സസ്‌പെന്റ് ചെയ്തു; പ്രതിഷേധിച്ച് കോണ്‍ഗ്രസ്
ഹൈദരാബാദ്: മൂന്ന് ബി ജെ പി എം എല്‍ എമാരെ തെലങ്കാന നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ടി രാജ സിംഗ്, എം രഘുനന്ദന്‍ റാവു, എടേല രാജേന്ദര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എം എല്‍ എമാരെ സസ്‌പെന്റ് ചെയ്യാനുള്ള പ്രമേയം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) മന്ത്രി തലസാനി ശ്രീനിവാസ് യാദവ് അവതരിപ്പിച്ചു. നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട തെലങ്കാന ബി ജെ പി എം എല്‍ എമാര്‍ സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
തെലങ്കാന നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ച് മിനിറ്റുകള്‍ക്കകം മന്ത്രി തലസാനി ശ്രീനിവാസ് യാദവ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ മൂന്ന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണറുടെ പതിവ് പ്രസംഗം ഷെഡ്യൂള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതിനാലാണ് ബി ജെ പി എം എല്‍ എമാര്‍ ബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം ബജറ്റ് സമ്മേളനത്തിനിടെ തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ വാക്കൗട്ട് നടത്തി. സ്പീക്കറോടുള്ള പ്രതിഷേധ സൂചകമായാണഅ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇറങ്ങി പോയത്. സ്പീക്കര്‍ പോച്ചാരം ശ്രീനിവാസ് സഭ ഏകപക്ഷീയമായി നടത്തുകയാണെന്നും ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അവര്‍ ആരോപിച്ചു.
ക്രമസമാധാനപ്രശ്നങ്ങള്‍ ഉന്നയിക്കാനല്ല പ്രതിപക്ഷത്തിന് നിയമസഭയില്‍ മൈക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം അവസാനിപ്പിച്ചിട്ടില്ലാത്ത മുന്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായതിനാല്‍ ഗവര്‍ണറുടെ പ്രസംഗം ആവശ്യമില്ലെന്ന് ടി ആര്‍ എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അഞ്ച് മാസത്തിന് ശേഷം നിയമസഭാ സമ്മേളനം നടന്നാല്‍ അത് പുതിയ സമ്മേളനമായി പരിഗണിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. തെലങ്കാനയിലെ പ്രതിപക്ഷമായ ബി ജെ പിയും കോണ്‍ഗ്രസും തീരുമാനത്തെ ശക്തമായി അപലപിക്കുകയും സംസ്ഥാനത്തിന്റെ ഭരണഘടനാ സംരക്ഷകനോട് ടി ആര്‍ എസ് സര്‍ക്കാര്‍ 'അനാദരവുള്ള മനോഭാവം' കാണിക്കുകയാണെന്നും ആരോപിച്ചു.
ബജറ്റ് സമ്മേളനത്തിന് മുമ്പ് മൂന്ന് ബി ജെ പി എം എല്‍ എമാരും ഗണ്‍ പാര്‍ക്കില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും തുടര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് കറുത്ത സ്‌കാര്‍ഫ് ധരിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ മൂന്ന് ബി.ജെ.പി നേതാക്കള്‍ മാത്രമേ ഉള്ളൂവെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണ ബി ജെ പിക്കാണെന്ന് എം എല്‍ എ എടാല രാജേന്ദര്‍ പറഞ്ഞു.












Click it and Unblock the Notifications