കാശ്മീരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ-ത്വയ്യിബ
ശ്രീനഗര്‍: കാശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്കര്‍-ഇ-ത്വയ്യിബയാണെന്ന് വിവരം. ലഷ്കര്‍-ഇ-ത്വയ്യിബയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ദി റസിസ്റ്റന്ര് ഫ്രണ്ടാണ് ഇപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ജമ്മുകാശ്മീര്‍ ഐജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഭീഷണി നേരിടുന്നവര്‍ സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരവാദികള്‍ വെടിവച്ച് കൊന്നത്. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ വൈകെ പോറ മേഖലയില്‍ എത്തിയപ്പോള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക യൂത്ത് വിംഗ് നേതാവടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫിദ ഹുസൈന് യാട്ടൂ, ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന് ഹാജം എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രവര്‍ത്തകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഭീകരര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന 370 പിന്‍വലിച്ചത് മുതല്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പതിവാണ്. ആക്രമണത്തെ ബിജെപി വക്താവ് അല്‍ത്താഫ് താക്കൂര്‍ അപലപിച്ചു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications