കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്യിബ

Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കര്‍-ഇ-ത്വയ്യിബയാണെന്ന് വിവരം. ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ദി റസിസ്റ്റന്‍ര് ഫ്രണ്ടാണ് ഇപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ജമ്മുകാശ്മീര്‍ ഐജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഭീഷണി നേരിടുന്നവര്‍ സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

bjp

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരവാദികള്‍ വെടിവച്ച് കൊന്നത്. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ വൈകെ പോറ മേഖലയില്‍ എത്തിയപ്പോള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക യൂത്ത് വിംഗ് നേതാവടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫിദ ഹുസൈന്‍ യാട്ടൂ, ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രവര്‍ത്തകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഭീകരര്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370 പിന്‍വലിച്ചത് മുതല്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പതിവാണ്. ആക്രമണത്തെ ബിജെപി വക്താവ് അല്‍ത്താഫ് താക്കൂര്‍ അപലപിച്ചു.

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; മൂന്ന് ബിജെപി പ്രവര്‍ത്തകരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നുജമ്മു കാശ്മീരില്‍ ഭീകരാക്രമണം; മൂന്ന് ബിജെപി പ്രവര്‍ത്തകരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു

15 വര്‍ഷത്തില്‍ ആകെ 95000 തൊഴിലവസരം, ജനം വന്നാലും തേജസ്വി രക്ഷപ്പെടില്ലെന്ന് കേന്ദ്ര മന്ത്രി15 വര്‍ഷത്തില്‍ ആകെ 95000 തൊഴിലവസരം, ജനം വന്നാലും തേജസ്വി രക്ഷപ്പെടില്ലെന്ന് കേന്ദ്ര മന്ത്രി

അന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടിഅന്തർജാതി വിവാഹം പ്രോത്സാഹിപ്പിക്കാൻ ഒഡീഷ സർക്കാർ; പോർട്ടൽ തുടങ്ങി, പ്രോത്സാഹനത്തുകയും കൂട്ടി

Recommended Video

cmsvideo
3 BJP Workers Killed In Terrorist Attack In Jammu And Kashmir's Kulgam

English summary
Three BJP workers Murder in Kashmir: Lashkar-e-Taiba behind attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X