മോഷണക്കുറ്റം ആരോപിച്ച് റംസാന്‍ വ്രതത്തിലായിരുന്ന കൗമാരക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു
ബെംഗളൂരു:ബെംഗളൂരുവില്‍ മോഷണക്കുറ്റം ആരോപിച്ച് മൂന്നു കൗമാരക്കാരെ ഒരു സംഘം ആളുകള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചു. കടയില്‍ നിന്നും പണം മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് മൂന്നു പേര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു
മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി വസ്ത്രങ്ങളഴിപ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ കുട്ടികളെ രക്ഷിക്കാന്‍ നാട്ടുകാരും തയ്യാറായില്ല .റംസാന്‍ വ്രതത്തിലായിരുന്ന കുട്ടികളെ വ്യാജ ആരോപണമുന്നയിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

കടയുടമയുടെ മകന്‍ ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൊസ്‌ക്കോട്ടെയില്‍ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. കുട്ടികളെ പിന്നീട് സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്‌ക്കൊട്ടെയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനമേറ്റവര്‍.












Click it and Unblock the Notifications