കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിന് ചുവപ്പുകാര്‍ഡ് കാണിച്ച് കേരളവും പഞ്ചാബും: ബംഗാളിലേക്ക് അടുപ്പിക്കില്ല!!

Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കില്ലെന്ന് മമതാ ബാനര്‍ജിയാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ കേരളവും പഞ്ചാബും നിലപാട് വ്യക്തമാക്കുകയും ചെയ്തുു. ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണക്കില്ലെന്നാണ് മൂന്ന് സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ള നിലപാട്. പൗരത്വ ഭേദഗതി ബില്ല് നിയമമായാല്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്നാണ് മൂന്ന് സംസ്ഥാനങ്ങളും വ്യാഴാഴ്ച അറിയിച്ചിട്ടുള്ളത്.

പൗരത്വഭേദഗതി നിയമം: ജപ്പാന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും, മോദി- ആബെ കൂടിക്കാഴ്ചയില്‍ ആശങ്ക! പൗരത്വഭേദഗതി നിയമം: ജപ്പാന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും, മോദി- ആബെ കൂടിക്കാഴ്ചയില്‍ ആശങ്ക!

ഇന്ത്യയുടെ മതേതര സ്വഭാവത്തിന് മേലുള്ള ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ അത്തരത്തിലൊരു ഭരണഘടനാവിരുദ്ധ നിയമത്തിന് ഇടമില്ല. മതം,ഭാഷ, സംസ്കാരം, ലിംഗം എന്നിവ പോലെ ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും പൗരത്വവും ഉറപ്പുനല്‍കുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്ംവം നിശ്ചയിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അത് ഭരണഘടനയെ തള്ളിക്കളയുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

pti12-8-2019-0000

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ള മുസ്ലിങ്ങളല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് സഹായിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. കേന്ദ്രസര്‍ക്കാര്‍ നീക്കം വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയെ ഹനിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നത്.

കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള പഞ്ചാബില്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് തടയുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണകൂടം അനധികൃതവും അസാന്മാര്‍ഗികവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

cmsvideo
Won't Allow Citizenship Amendment Bill In Kerala, Says Pinarayi Vijayan | Oneindia Malayalam

പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസാകുന്നതിന് മുമ്പുതന്നെ എതിര്‍ത്ത നേതാവാണ് മമതാ ബാനര്‍ജി. ഈ ബില്ലില്‍ ഭയപ്പെടേണ്ടതില്ല. ഞങ്ങള്‍ ഇവിടെ ഉള്ളിടത്തോളം കാലം ഞങ്ങള്‍ നിങ്ങള്‍ക്കപ്പമുണ്ട്. ആരും ഒന്നും നിങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്നില്ല. ഇതായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബില്ല് ബുധനാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്. രാജ്സഭയുടെ കൂടി അംഗീകാരം കിട്ടിയതോടെ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമായി മാറുകയും ചെയ്യും. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐയുഎഎല്‍ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നീക്കവും സമാനദിശയിലാണെന്നാണ് സൂചന. അസമില്‍ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
"Not In My State": 3 Chief Ministers Push Back Against Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X