മദ്യപാനം വിലക്കിയ അധ്യാപകനെ ഏഴാംക്ളാസുകാര്‍ വെട്ടിക്കൊന്നു
റാഞ്ചി: ലഹരി ഉപയോഗിയ്ക്കുന്നതിനെ ശാസിച്ച അധ്യാപകനെ ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍ വെട്ടിക്കൊലപ്പെടുത്തി. വെസ്റ്റ് സിങ്ഭൂം ജില്ലയിലാണ് സംഭവം. ടങ്ഗ്രി മൊഹല്ലയിലെ സെന്റ് സേവ്യേഴ്‌സ് ബോയ്‌സിലെ മൂന്ന് വിദ്യാര്‍ഥികളാണ് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത്. ജാസ്ലിന്‍ ടോപ്‌നോ എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികള്‍ വെട്ടക്കൊലപ്പെടുത്തിയത്.
കുട്ടികള്‍ മദ്യപിയ്ക്കുകയും പുകവലിയ്ക്കുകയും ചെയ്യുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ കുട്ടികളെ ശാസിയ്ക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മൂന്നംഗ സംഘത്തില്‍ ഒരാള്‍ അധ്യാപകന്‍ വാടകയ്ക്ക് താമസിയ്ക്കുന്ന കെട്ടിടത്തിലെ താമസക്കാരനാണ്.

കൊലപാതകം ആസൂത്രണം ചെയ്ത ശേഷം അധ്യാപകനെ കാത്ത് അദ്ദേഹത്തിന്റ താമസസ്ഥലത്തി കുട്ടികുറ്റവാളികള്‍ കാത്തിരുന്നു. ആദ്യം മറ്റൊരു സുഹൃത്തില്‍ നിന്നും തോക്ക് സംഘടിപ്പിയ്ക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അത് ലഭിയ്ക്കാതെ വന്നതോടെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അധ്യാപകനെ കൊന്ന ശേഷം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും വിദ്യാര്‍ഥികള്‍ തട്ടിയെടുത്തു.
ബൈക്ക് വാങ്ങുന്നതിന് വേണ്ടിയാണ് സംഘം പണം കവര്‍ന്നത്. കൊലപാതകത്തിന് ശേഷം വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂവരും കുറ്റസമ്മതം നടത്തി. സംഘത്തിലൊരു കുട്ടിയുടെ വീട്ടില്‍ നിന്നാണ് കൊലപാതകത്തിനുള്ള ആയുധം എത്തിച്ചത്. ഈ കുട്ടിയുടെ രക്ഷകര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications