കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി. ഹൗറാമെയിലിന്റെ മൂന്ന് കോച്ചുകളാണ് പാളത്തില്‍ നിന്ന് തെന്നിമാറിയത്. മഹാരഷ്ട്രയിലെ ലഗത്പുരി സ്റ്റേഷന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചേയായിരുന്നു അപകടം. കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എസ്-1,എസ്,13 പാന്‍ട്രികാര്‍ എന്നീ കോച്ചുകളാണ് പാളത്തില്‍ നിന്ന് തെന്നിമാറിയത്. കോച്ചുകള്‍ പാളത്തിലേക്ക് തിരികെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ചൈന്നെക്കും കൊല്‍ക്കത്തക്കും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനാണ് ഹൗറാ മെയില്‍. അപകടത്തേ തുടര്‍ന്ന് പാതയില്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. തെന്നിമാറിയ കോച്ചുകള്‍ പാളത്തിലേക്ക് തിരികേ പ്രവേശിപ്പിച്ച ശേഷം ട്രെയിന്‍ സഞ്ചാരം തുടരുമെന്നും ശേഷം പാതയിലെ ട്രെയിന്‍ സര്‍വ്വീസ് സാധാരണഗതിയിലാകുമെന്ന് കേന്ദ്ര റെയില്‍വേ ട്വീറ്റ് ചെയ്തു.ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശിലും ട്രെയിന്‍ പാളം തെറ്റിയിരുന്നു.

mumbaitrain

കടനി-ചൗപ്പന്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അന്ന് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിവസങ്ങളായി മുംബൈയില്‍ തുടരുന്ന കനത്തമഴയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ മഴയേ തുടര്‍ന്ന് മുംബൈയില്‍ റോഡ്-ട്രെയിന്‍-വിമാന സര്‍വ്വീസുകളെല്ലാം തകരാറിലായിരിക്കുകയാണ്. ശക്തമായ മഴയില്‍ റോഡുകളും റെയില്‍ പാളങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ 12 വിമാന സര്‍വ്വീസുകള്‍ വൈകിയാണ് ആരംഭിച്ചത്.

English summary
THREE COACHES OF HOWRAH MAIL TRAIN DERAIL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X