കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ മാസം 12നും 19നുമായി ഇവ നടക്കും. ഉത്തര്‍ പ്രദേശില്‍ നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയിലെ മണ്ഡലങ്ങളില്‍ അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ്. അതിനിടെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയുള്ള ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഇതോടെ ഈ മണ്ഡലങ്ങളില്‍ ബിജെപിയും മഹാസഖ്യവും തമ്മില്‍ നേരിട്ടായി മല്‍സരം. എന്നാല്‍ മൂന്നുപേരെയും പത്രിക തള്ളിയതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

അംബേദ്കര്‍ നഗര്‍, ബന്‍സ്ഗാവ്, ബാലിയ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്. ഇനി 27 മണ്ഡലങ്ങളിലാണ് ഉത്തര്‍ പ്രദേശില്‍ പോളിങ്‌നടക്കാനുള്ളത്. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മല്‍സരിക്കുന്നുണ്ട്.

ഫൂലന്‍ ദേവിയുടെ ഭര്‍ത്താവ്

ഫൂലന്‍ ദേവിയുടെ ഭര്‍ത്താവ്

മുന്‍ എംപി ഫൂലന്‍ ദേവിയുടെ ഭര്‍ത്താവ് ഉമ്മദ് സിങ് നിഷാദ് ആണ് അംബേദ്കര്‍ നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹം അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പത്രിക തള്ളിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

 അഭിഭാഷകരുമായി കൂടിയാലോചിച്ച്

അഭിഭാഷകരുമായി കൂടിയാലോചിച്ച്

അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് പത്രിക സമര്‍പ്പിച്ചത്. ഏതെങ്കിലും കോളം പൂരിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് തന്നെ അറിയിക്കാമായിരുന്നു. പൂരിപ്പിച്ച ശേഷമേ താന്‍ പത്രിക സമര്‍പ്പിക്കുകയുള്ളൂ. ബോധപൂര്‍വമുള്ള ചില കളികള്‍ നടന്നോ എന്ന് സംശയിക്കുന്നുവെന്നും ഉമ്മദ് സിങ് നിഷാദ് പറഞ്ഞു.

 ജോയന്റ് ഫാമിലി

ജോയന്റ് ഫാമിലി

ജോയന്റ് ഫാമിലി എന്ന കോളത്തില്‍ നോട്ട് അപ്ലിക്കബിള്‍ ടിക്ക് ചെയ്തതാണ് പത്രിക തള്ളാന്‍ കാരണം. മറ്റൊരു കോളത്തില്‍ അഞ്ചംഗ കുടുംബം എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. പത്രിക തള്ളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ബാലിയയില്‍ സംഭവിച്ചത്

ബാലിയയില്‍ സംഭവിച്ചത്

വരുമാനം വിശദീകരിക്കേണ്ട കോളത്തില്‍ നോട്ട് അപ്ലിക്കബിള്‍ ടിക്ക് ചെയ്തതാണ് ബാലിയയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അമര്‍ജീത് യാദവിന്റെ പത്രിക തള്ളാന്‍ കാരണം. അടുത്തിടെ എസ്പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് അമര്‍ജീത് യാദവ്.

പ്രചാരണം തുടങ്ങിയ ശേഷം

പ്രചാരണം തുടങ്ങിയ ശേഷം

ബാന്‍സ്ഗാവ് മണ്ഡലത്തില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ കുഷ് സൗരഭ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹം പ്രചാരണവും തുടങ്ങി. പത്രിക സമര്‍പ്പിച്ചപ്പോള്‍ എല്ലാം ഓകെ ആണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്റെ സംഘടനയുടെ എന്‍ഒസി ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സൗരഭ് പറഞ്ഞു.

 സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങള്‍

സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങള്‍

വിരമിച്ച തനിക്ക് എന്തിനാണ് എന്‍ഒസി എന്ന് സൗരഭ് ചോദിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 31നാണ് വിരമിച്ചത്. തനിക്ക് ഗ്രാറ്റിവിറ്റി ലഭിച്ചു. പെന്‍ഷനും ലഭിച്ചുകൊണ്ടിരിക്കുന്നു. എന്തെങ്കിലും തടസങ്ങളുണ്ടായിരുന്നെങ്കില്‍ ഇതെല്ലാം കിട്ടുമോ എന്നും കുഷ് സൗരഭ് ചോദിക്കുന്നു.

അറിഞ്ഞത് മാധ്യമങ്ങള്‍ വഴി

അറിഞ്ഞത് മാധ്യമങ്ങള്‍ വഴി

മാധ്യമങ്ങള്‍ വഴിയാണ് പത്രിക തള്ളിയത് താന്‍ അറിഞ്ഞതെന്ന് സൗരഭ് പറയുന്നു. വൈകീട്ട് വരെ ഉദ്യോഗസ്ഥര്‍ക്കൊപ്പം എഡിഎം ഓഫീസിലുണ്ടായിരുന്നു. അപ്പോഴൊന്നും പത്രികയില്‍ പ്രശ്‌നമുള്ളതായി പറഞ്ഞില്ല. വീട്ടിലെത്തി വാര്‍ത്ത കാണുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു.

 ഹൈക്കോടതിയും തള്ളി

ഹൈക്കോടതിയും തള്ളി

സൗരഭ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇദ്ദേഹത്തിന്റെ ഹര്‍ജി കോടതി നിരസിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൗരഭ് പറയുന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍ സഖ്യത്തിന്

കോണ്‍ഗ്രസ് വോട്ടുകള്‍ സഖ്യത്തിന്

അംബേദ്കര്‍ നഗറിലും ബാന്‍സ്ഗാവിലും മഹാസഖ്യത്തിന് വേണ്ടി മല്‍സരിക്കുന്നത് ബിഎസ്പി സ്ഥാനാര്‍ഥികളാണ്. ബാലിയയില്‍ എസ്പി സ്ഥാനാര്‍ഥിയും മല്‍സരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ടുകള്‍ മഹാസഖ്യത്തിന് ലഭിച്ചേക്കും.

 2014ല്‍ 24ലും ബിജെപി

2014ല്‍ 24ലും ബിജെപി

അവസാന രണ്ടു ഘട്ടങ്ങളില്‍ പോളിങ് നടക്കുന്ന 27 മണ്ഡലങ്ങളില്‍ 2014ല്‍ ബിജെപിക്ക് 24 സീറ്റുകള്‍ ലഭിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന് രണ്ടു സീറ്റുകള്‍ ലഭിച്ചു. അസംഗഡ് മണ്ഡലത്തില്‍ എസ്പിയും ജയിച്ചു. എന്നാല്‍ ഇത്തവണ എസ്പി-ബിഎസ്പി സഖ്യമായതിനാല്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് നഷ്ടപ്പെടുമെന്നാണ് കരുതുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; മുഖ്യ റോളില്‍ ഉമ്മന്‍ചാണ്ടി, യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; മുഖ്യ റോളില്‍ ഉമ്മന്‍ചാണ്ടി, യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍

English summary
Three Congress candidates nomination rejected in UP last phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X