രാജസ്ഥാനില്‍ തുടർച്ചയായ മൂന്ന് ഭൂചലനങ്ങള്‍: മണിപ്പൂരിലും ചലനം, ആളപായമില്ല
ജയ്പൂർ: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ തുടർ ഭൂചലനങ്ങള്‍. വെള്ളിയാഴ്ച പുലർച്ചയാണ് അരമണിക്കൂറിനുള്ളില്‍ ജയ്പൂരില്‍ തുടർച്ചയായ മൂന്ന് ഭൂചലനങ്ങള്‍ ഉണ്ടായത്. പുലർച്ചെ 4.10ഓടെയാണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്യുന്നത്.
4.22ന് അഞ്ച് കിലോമീറ്റർ വ്യാപ്തിയിലാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടു. 4.25ഓടെ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ചലനവുമുണ്ടായി. 10 കിലോമീറ്ററില്‍ അധികം വ്യാപ്തിയുണ്ടായിരുന്ന ചലനമായിരുന്നു ഇതെന്നും എൻസിഎസ് വ്യക്തമാക്കുന്നു.

ഭൂചലനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുദ്ധര രാജെ സിന്ധ്യയും രംഗത്ത് വന്നു. "ജയ്പൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!"
മണിപ്പൂരിലും ഭൂചലനം
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മണിപ്പൂരിലെ ഉഖ്രുലിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായത്. പുലർച്ചെ 5.01ന് ഉണ്ടായ ചലനത്തിന് 20 കിലോമീറ്റർ വ്യാപ്തിയുണ്ടായിരുന്നുവെന്ന് എൻസിഎസ് അറിയിച്ചു. മണിപ്പൂരിലും ആളപായമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications