140 മണിക്കൂര്‍, 3 ഭൂഖണ്ഡങ്ങള്‍, 5 രാജ്യങ്ങള്‍... മോദിയുടെ ഇത്തവണത്തെ യാത്ര ഇങ്ങനെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സ്ഥാനമേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്ക് കയ്യും കണക്കുമില്ല. ഇന്ത്യയുടെ വികസനത്തിനാണ് മോദി വിദേശയാത്ര നടത്തുന്നതെന്ന് ആരാധകര്‍ പറയുമ്പോള്‍ മോദിയുടെ വിദേശയാത്രാ ഭ്രമത്തെ കുറ്റപ്പെടുത്തുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. സുപ്രധാനമായ പല നേട്ടങ്ങളും മോദി ഓരോ യാത്രയിലും കൊണ്ടുവരുന്നു എന്നത് വേറെ കാര്യം.
മോദിയുടെ ഇത്തവണത്തെ വിദേശസന്ദര്‍ശനം ഏറെ വ്യത്യസ്തമായ ഒന്നാണ്. 140 മണിക്കൂര്‍ നീളുന്ന ഈ യാത്രയില്‍ മോദി എത്തിച്ചേരുന്നത് അഞ്ച് രാജ്യങ്ങളിലാണ്. ഈ അഞ്ച് രാജ്യങ്ങളും മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് കിടക്കുന്നത്. വ്യത്യസ്തമായ ടൈം സോണുകളിലൂടെയാണ് മോദിയുടെ ഈ യാത്ര എന്നതും ഓര്‍ക്കണം. തന്റെ യാത്രയിലെ നാലാമത്തെ രാജ്യത്താണ് മോദി ഇപ്പോള്‍. ജൂണ്‍ 9ന് മോദി മെക്സിക്കോ കൂടി സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.

33000 കിലോമീറ്ററുകള്‍ താണ്ടുന്ന ഈ യാത്രയില്‍ മോദി 45 സുപ്രധാന കൂടിക്കാഴ്ചകളിലാണ് പങ്കെടുക്കുന്നത്. ഇക്കണോമിക് ടൈംസ് പറയുന്നത് പ്രകാരം മോദി ഈ യാത്രയില്‍ ഏതാണ്ട് 44 മണിക്കൂറുകള്‍ ചെലവഴിക്കുക എയര്‍ ഇന്ത്യ വിമാനത്തിലായിരിക്കും. അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റസര്‍ലാന്‍ഡ്, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മോദി ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്.
ജൂണ്‍ നാലിന് രാവിലെ 9.40നാണ് മോദി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. അന്ന് തന്നെ വൈകുന്നേരം 4 മണിക്ക് ഖത്തറിലേക്ക് പുറപ്പെട്ടു. നാലാം തീയതി ഏഴേ മുക്കാലിന് ഖത്തറിലെത്തിയ മോദി 24 മണിക്കൂറുകള്‍ അവിടെ ചെലവിട്ട ശേഷം രാത്രി 8.20ന് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പറന്നു. പുലര്‍ച്ചെ 3.06 ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ഇറങ്ങിയ മോദി വൈകുന്നേരം മൂന്നരയോടെ അവിടം വിട്ടു. ജൂണ്‍ 7ന് അര്‍ധരാത്രിയാണ് മോദി അമേരിക്കയില്‍ എത്തിയത്.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ











Click it and Unblock the Notifications