കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

140 മണിക്കൂര്‍, 3 ഭൂഖണ്ഡങ്ങള്‍, 5 രാജ്യങ്ങള്‍... മോദിയുടെ ഇത്തവണത്തെ യാത്ര ഇങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സ്ഥാനമേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകള്‍ക്ക് കയ്യും കണക്കുമില്ല. ഇന്ത്യയുടെ വികസനത്തിനാണ് മോദി വിദേശയാത്ര നടത്തുന്നതെന്ന് ആരാധകര്‍ പറയുമ്പോള്‍ മോദിയുടെ വിദേശയാത്രാ ഭ്രമത്തെ കുറ്റപ്പെടുത്തുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. സുപ്രധാനമായ പല നേട്ടങ്ങളും മോദി ഓരോ യാത്രയിലും കൊണ്ടുവരുന്നു എന്നത് വേറെ കാര്യം.

<strong>ഖത്തറില്‍ തടവുകാരെ മോചിപ്പിച്ചതും ഞമ്മളാ.. സുഷമ സ്വരാജിനും മോദിക്കും ട്രോളോട് ട്രോള്‍!</strong>ഖത്തറില്‍ തടവുകാരെ മോചിപ്പിച്ചതും ഞമ്മളാ.. സുഷമ സ്വരാജിനും മോദിക്കും ട്രോളോട് ട്രോള്‍!

മോദിയുടെ ഇത്തവണത്തെ വിദേശസന്ദര്‍ശനം ഏറെ വ്യത്യസ്തമായ ഒന്നാണ്. 140 മണിക്കൂര്‍ നീളുന്ന ഈ യാത്രയില്‍ മോദി എത്തിച്ചേരുന്നത് അഞ്ച് രാജ്യങ്ങളിലാണ്. ഈ അഞ്ച് രാജ്യങ്ങളും മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് കിടക്കുന്നത്. വ്യത്യസ്തമായ ടൈം സോണുകളിലൂടെയാണ് മോദിയുടെ ഈ യാത്ര എന്നതും ഓര്‍ക്കണം. തന്റെ യാത്രയിലെ നാലാമത്തെ രാജ്യത്താണ് മോദി ഇപ്പോള്‍. ജൂണ്‍ 9ന് മോദി മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.

modi

33000 കിലോമീറ്ററുകള്‍ താണ്ടുന്ന ഈ യാത്രയില്‍ മോദി 45 സുപ്രധാന കൂടിക്കാഴ്ചകളിലാണ് പങ്കെടുക്കുന്നത്. ഇക്കണോമിക് ടൈംസ് പറയുന്നത് പ്രകാരം മോദി ഈ യാത്രയില്‍ ഏതാണ്ട് 44 മണിക്കൂറുകള്‍ ചെലവഴിക്കുക എയര്‍ ഇന്ത്യ വിമാനത്തിലായിരിക്കും. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റസര്‍ലാന്‍ഡ്, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് മോദി ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

ജൂണ്‍ നാലിന് രാവിലെ 9.40നാണ് മോദി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. അന്ന് തന്നെ വൈകുന്നേരം 4 മണിക്ക് ഖത്തറിലേക്ക് പുറപ്പെട്ടു. നാലാം തീയതി ഏഴേ മുക്കാലിന് ഖത്തറിലെത്തിയ മോദി 24 മണിക്കൂറുകള്‍ അവിടെ ചെലവിട്ട ശേഷം രാത്രി 8.20ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പറന്നു. പുലര്‍ച്ചെ 3.06 ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇറങ്ങിയ മോദി വൈകുന്നേരം മൂന്നരയോടെ അവിടം വിട്ടു. ജൂണ്‍ 7ന് അര്‍ധരാത്രിയാണ് മോദി അമേരിക്കയില്‍ എത്തിയത്.

English summary
Three continents and 5 nations in 140 hours; See Narendra Modi's foriegn visit this time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X