കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം ; മൂന്ന് മരണം

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു.

  • By Gowthamy
Google Oneindia Malayalam News

നെല്ലൂര്‍ : ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. പോര്‍ലുക്കാട്ടയിലെ അനധികൃത പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്.

തൊഴിലാളികളായ ഭാസ്‌കര്‍, നാഗരാജു, പോളയ്യ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് അറുപത് ശതമാനത്തോളം പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

blast

പത്തോളം അനധികൃത പടക്ക നിര്‍മ്മാണശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് 25 ജോലിക്കാര്‍ ഇവിടെ ഉണ്ടായിരുന്നെന്നാണ് വിവരങ്ങള്‍.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്നിസമന സേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

English summary
At least three persons were burnt alive and more than 20 others suffered severe burn injuries following an explosion in an unauthorised crackers manufacturing unit near Porlukatta on the outskirts of Nellore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X