വാരണാസിയില്‍ സ്‌ഫോടനം; മൂന്ന് മരണം
അനധികൃത പടക്ക നിര്‍മ്മാണമാണശാലയില്‍ തീ പിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വാരണാസി: സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് യുവതികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
എസ്എസ്പി നിതിന്‍ തിവാരിയുടേയും വൈആര്‍ മിശ്രയുടെയും ക്യാമ്പിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് നിരീക്ഷണത്തിലാണ്. അനധികൃത പടക്ക നിര്‍മ്മാണമാണശാലയില്‍ തീ പിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സൂക്ഷിച്ച് വച്ച പടക്കത്തിന് തീ പിടിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഒരാള്‍ സര്‍ഫാറാസും മറ്റ് രണ്ട് വനിതകളുമാണ്. വീട്ടുടമസ്ഥ ഷബ്‌നം(50), വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മന്താഷാ(17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications