കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്; നരഭോജികളായ 3 സിംഹങ്ങള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: നരഭോജികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സിംഹങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുജറാത്തിലെ ഗീര്‍വനത്തില്‍ 3 പേരെ സിംഹം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിംഹങ്ങളെ വിചാരണ ചെയ്ത് തടവിലാക്കാന്‍ തീരുമാനിച്ചത്. 18 സിംഹങ്ങളെയാണ് സംശയിച്ച് പോലീസ് പിടികൂടി വിചാരണ ചെയ്തത്.

ഒരു ആണ്‍ സിംഹവും രണ്ട് പെണ്‍സിംഹവുമാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. മറ്റുള്ളവയെ തുറന്നുവിടുമ്പോള്‍ ശിക്ഷ ലഭിച്ച സിംഹങ്ങളെ മൃഗശാലയിലെ കൂട്ടിലടയ്ക്കും. ആണ്‍ സിംഹത്തെ ജുനാഗഡ് മൃഗശാലയിലേക്ക് മാറ്റും. പെണ്‍ സിംഹങ്ങളെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെസ്‌ക്യൂ സെന്ററില്‍ വളര്‍ത്താനാണ് തീരുമാനം.

lion

സിംഹങ്ങളുടെ കാല്‍പാദവും മുഖവും പരിശോധിച്ചാണ് നരഭോജികളായ സിംഹങ്ങളെ കണ്ടെത്തിയത്. ആണ്‍ സിംഹമാണ് മനുഷ്യനെ കൊലപ്പെടുത്തിയതെന്ന് ജുനാഗഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എപി സിങ് പറഞ്ഞു. പെണ്‍സിംഹങ്ങള്‍ മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഭക്ഷിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ഒരു തവണ മനുഷ്യമാംസം രുചിച്ചുകഴിഞ്ഞാല്‍ അവ ജീവിതകാലം മുഴുവന്‍ മനുഷ്യനെ ആക്രമിക്കും. അതിനാലാണ് ഇവയെ തടവിലിടാന്‍ തീരുമാനിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാണ് മൂന്നുപേരെ സിംഹം കൊലപ്പെടുത്തിയത്. 14 വയസുള്ള കുട്ടി, 50 വയസ് പ്രായമുള്ള സ്ത്രീ, 61 വയസ് പ്രായമുള്ള വൃദ്ധന്‍ എന്നിവരാണ് സിംഹങ്ങളുടെ ആക്രമണത്തിനിരയായത്.

ഭൂമിയില്‍ ഇപ്പോള്‍ 400 ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതില്‍തന്നെ ഭൂരിഭാഗവും കഴിയുന്നത് ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കിലാണ്. 270 സിംഹങ്ങളെ പാര്‍പ്പിക്കാനുള്ള ഇടം മാത്രമേ ഇവിടെയുള്ളു. ചില അവസരങ്ങളില്‍ ഇവ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തുന്ന മനുഷ്യരെ ആക്രമിക്കാറുണ്ട്.

English summary
Three Gir lions 'sentenced to life' for murdering three humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X