ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച യുവാക്കള്‍അറസ്റ്റില്‍
ഒഡീഷ: ജനുവരി 30ന് മഹാത്മ ഗാന്ധിയുടെ അറുപത്തിയാറാം രക്തസാക്ഷി ദിനമായിരുന്നു. ഇന്ത്യക്കാരനായ എത്രപേര്‍ക്ക് അത് ഓര്‍മ്മയുണ്ടായിരുന്നു എന്നറിയില്ല. പക്ഷെ അത് കൃത്യമായി ഓര്‍ത്ത മൂന്ന് പേര്‍ അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിക്കുകയാണുണ്ടായത്.
ഒഡീഷയിലാണ് സംഭവം. മദ്യപിച്ചെന്നതിയ മൂന്ന് യുവാക്കള്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 25കാരനായ രശ്മി രഞ്ജന്‍, 27കാരായ ലിത്തുന ബെഹേര, നിരഞ്ജന്‍ സാഹു എന്നിവരെ ദേശീയ ഓണര്‍ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിന് അര്‍ദ്ധരാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ യുാവക്കള്‍ പ്രതിമ നശിപ്പിക്കുകയായിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ധര്‍ണ സംഘടിപ്പിച്ചു.
എന്തായാലും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മഹാത്മ ഗാന്ധി ആരായിരുന്നു എന്ന ചോദിച്ചപ്പോള്‍ അഭിമാനത്തോടെ അറിയില്ലെന്ന് പറഞ്ഞ ഇന്ത്യയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നും ഞെട്ടെണ്ട എന്നുമുള്ള മുന്നറിയിപ്പാണ് യുവത്വത്തിന്റെ ഇത്തരം നടപടികള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications