അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: സൈന്യം 3 ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ ഭീകരര്‍ ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചില്‍ നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ബുധനാഴ്ച രാത്രി 12 മ്ണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്. ആഷിഖ്് ഹുസൈന്‍ ഭട്ട്, മുഹമ്മദ് ഇസാഖ്, ആസിഫ് അഹമ്മദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.

ആക്രമണം നടത്തിയ സ്ഥലത്തു നിന്ന് എകെ 47 തോക്ക കണ്ടെടുത്തു. നേരത്തെ പോലീസ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച വ്യക്തിയാണ് ആഷിഖ് ഹുസൈന്‍ ഭ്‌ട്ടെന്ന് മുതിര്‍ന്ന സൈനിക വക്താവ് അറിയിച്ചു.












Click it and Unblock the Notifications