കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാഴ്ച രാത്രി മൂന്ന് മണിക്കൂര്‍ ഭാഗിക ചന്ദ്രഗ്രഹണം: നഗ്നനേത്രങ്ങളാല്‍ കാണാന്‍ സുരക്ഷിതമെന്ന്!!

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി നീങ്ങുമ്പോള്‍ ഇന്ന് രാത്രി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗിക ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ രാജ്യത്തെ വാന നിരീക്ഷകര്‍ക്ക് സാധിക്കും. ഇന്ന് പുലര്‍ച്ചെ 1.31 ഓടെയാണ് ഗ്രഹണം ആരംഭിക്കുകയെന്ന് കൊല്‍ക്കത്തയിലെ എം പി ബിര്‍ള പ്ലാനറ്റോറിയത്തിന്റെ ഗവേഷണ, അക്കാദമിക് ഡയറക്ടറായ ഡെബിപ്രോസാദ് ഡുവാരി പറഞ്ഞു. ചന്ദ്രന്‍ ഇരുണ്ടതായി കാണപ്പെടുന്ന ഏറ്റവും വലിയ ഭാഗിക ഗ്രഹണം പുലര്‍ച്ചെ 3 മണിയോടെ ആയിരിക്കും. ഇനി 2021 വരെ ഇത്തരത്തിലൊരു ചന്ദ്രഗ്രഹണം ഉണ്ടാകാത്തതിനാല്‍ വാനനിരീക്ഷകര്‍ ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ചന്ദ്രഗ്രഹണത്തിന് 2021 മെയ് 26 നാണ് ഇന്ത്യ സാക്ഷ്യം വഹിക്കുക.

<br>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ
കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ

തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഈ പ്രതിഭാസം ദൃശ്യമാകുമെന്ന് ഡുവാരി പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 4:29 വരെ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണം തുടരും. അതിനാല്‍ രാജ്യത്തെ ആകാശപ്രേമികള്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരമാണ്, കാരണം രാത്രി മുഴുവന്‍ ഗ്രഹണം ദൃശ്യമാകും, അദ്ദേഹം പറഞ്ഞു.

solar-eclipse-

ചൊവ്വാഴ്ച രാത്രി, ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയുടെ നിഴലിനെ മറികടക്കുകയുള്ളൂ. ബുധനാഴ്ച പുലര്‍ച്ചെ 3:01 ഓടെ ചന്ദ്രന്റെ വ്യാസത്തിന്റെ 65 ശതമാനവും ഭൂമിയുടെ നിഴലിലായിരിക്കുമെന്ന് ഡുവാരി പറഞ്ഞു. സൂര്യനും ഭൂമിയും തികഞ്ഞ നേര്‍രേഖയിലായിരിക്കുമ്പോള്‍, പൂര്‍ണ്ണ ചന്ദ്ര രാത്രിയില്‍ മാത്രമാണ് ഇത് നടക്കുന്നതെന്ന് ആകാശ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ അതിന്റെ നിഴല്‍ ഒരു സ്ഥലത്തേക്ക് വീഴുന്നു. ഈ പാച്ചിലേക്ക് ചന്ദ്രന്റെ നിഴല്‍ പ്രവേശിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ട്. നിഴലിന്റെ പാച്ച് യഥാര്‍ത്ഥത്തില്‍ രണ്ട് കോണ്‍ ആകൃതിയിലുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു - ഒന്ന് മറ്റൊന്നിനുള്ളില്‍ സ്ഥിതിചെയ്യുന്നു.

ഭൂമിയുടെ നിഴലും വെളിച്ചവും ലയിച്ചു ചേരുന്ന മേഖലയാണ് ബാഹ്യ നിഴല്‍ അല്ലെങ്കില്‍ പെനുമ്പ്ര. എന്നാല്‍ സൂര്യനില്‍ നിന്നുള്ള എല്ലാ വെളിച്ചവും ഭൂമി തടയുന്ന പ്രദേശമാണ് ആന്തരിക നിഴല്‍ അല്ലെങ്കില്‍ അംബ്ര. ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഈ ആന്തരിക നിഴലിലൂടെ കടന്നുപോകുമ്പോള്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാം. അതേസമയം ചന്ദ്രന്‍ മുഴുവന്‍ അംബ്രയുടെ നിഴലിലൂടെ കടന്നുപോകുകയാണെങ്കില്‍, ചന്ദ്രന്റെ മൊത്തം ഗ്രഹണം സംഭവിക്കുന്നുതായും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും നല്ല ജോഡി ബൈനോക്കുലറുകള്‍ അനുഭവം വര്‍ദ്ധിപ്പിക്കുമെങ്കിലും ചന്ദ്രഗ്രഹണം കാണുന്നതിന് ഒരാള്‍ക്ക് ദൂരദര്‍ശിനി ആവശ്യമില്ലെന്നും ഡുവാരി പറഞ്ഞു.

English summary
Three-Hour Partial Lunar Eclipse on Tuesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X