വീണ്ടും നരേന്ദ്ര മോദി- അമിത്ഷാ കൂടിക്കാഴ്ച: 3 മണിക്കൂര്‍ നീണ്ട ചര്‍ച്ച മന്ത്രിസഭാംഗങ്ങളെക്കുറിച്ച്!!
ദില്ലി: തുടര്‍ച്ചയായി രണ്ടാം തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നരേന്ദ്ര മോദി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുമായി 3 മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. ലോക നേതാക്കളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നോ അവര്‍ ആരൊക്കെയാകുമെന്നോ തുടങ്ങിയ വിവരങ്ങള്‍ ബിജെപി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച നടന്ന 5 മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മോദിയും അമിത്ഷായും ബുധനാഴ്ചയും 3 മണിക്കൂര്‍ ചര്‍ച്ച നടത്തി. യോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അന്തിമമായി തീരുമാനിക്കുന്നതിന്റെ ഭാഗമായിരുന്നു ചര്‍ച്ചകളെന്നാണ് സൂചന.

നിര്‍ണായക കൂടിക്കാഴ്ചകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ജൂനിയര്‍ മന്ത്രി ആയിരുന്ന അര്ജ്ജുന് റാം മെഹ്വാള്‍, ബിജെപിയുടെ അസോസിയേഷന് ജനറല്‍ സെക്രട്ടറി രാം ലാല്‍ എന്നിവരുമായി അമിത് ഷായും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അഡീഷണല്‍ സെക്രട്ടറി പി കെ മിശ്ര എന്നിവരും അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്നറിയിച്ച് കത്തെഴുതിയ മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കുറച്ചു കാലത്തേക്കെങ്കിലും ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാന്‍ ജെയ്റ്റ്ലിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

വകുപ്പ് വിഭജനം
ഭവന, ധനകാര്യം, പ്രതിരോധം, വിദേശകാര്യങ്ങള്‍ എന്നീ പ്രധാന മന്ത്രാലയങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. എന്നാല്‍ സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നത് അതിനപ്പുറത്ത് വലിയ മാറ്റമുണ്ടാകില്ലെന്നും മിക്ക മന്ത്രിമാരും നിലനില്‍ക്കുമെന്നുമാണ്.നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, അകാലിദള്‍ തുടങ്ങിയ സഖ്യകക്ഷികളെ ഉള്‍പ്പെടുത്താനും ബിജെപി ചുവടുറപ്പിക്കുന്ന ബംഗാള്‍, ഒഡീഷ, വടക്കു-കിഴക്കന്‍ മേഖലകള്‍ എന്നിവയിലെ പ്രാതിനിധ്യം ഉറപ്പു വരുത്താനും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ബീഹാറില്‍ ബിജെപിയുടെ വലിയ വിജയത്തിനായി പ്രവര്‍ത്തിച്ച സഖ്യ കക്ഷി നേതാവ് നിതീഷ്കുമാറും രണ്ടു കാബിനറ്റ് ബെര്‍ത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാ പാര്‍ട്ടിയില്‍ തുടരുമെന്ന്!!
അമിത് ഷാ മന്ത്രിസഭയില്‍ ചേരുന്നതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും രാജ്യസഭയിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമായി അമിത് ഷാ പാര്‍ട്ടിയില്‍ തന്നെ തുടരണമെന്നാണ് ബിജെപിയിലെ പല നേതാക്കളുടെയും ആവശ്യം.
-
കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ? കെസി വേണുഗോപാലിൻ്റെ മറുപടി ഇങ്ങനെ -
ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം: ഇറാന് പ്രസിഡന്റിനോട് ഫോണില്‍ സംസാരിച്ച് മോദി -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും











Click it and Unblock the Notifications