Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് സ്ത്രീയടക്കം മൂന്നുപേർ വെന്തുമരിച്ചു;ഞെട്ടൽ മാറാതെ നാട്ടുകാർ

പൊള്ളലേറ്റ് മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ചെന്നൈ: കാറിന് തീപിടിച്ച് സ്ത്രീയുൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസറ്റ് റോഡിൽ മന്നാമ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. കാറിന് തീപിടിക്കാനുണ്ടായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പൊള്ളലേറ്റ് മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ വന്ന കാർ റോഡരികിൽ പാർക്ക് ചെയ്ത് നിർത്തി മിനിറ്റുകൾക്ക് ശേഷമാണ് തീപിടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് ജീവനക്കാരും ചേർന്നാണ് കാറിനകത്തു നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്.

carfire

ഫയർഫോഴ്സ് അപകടസ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, കാറിലുണ്ടായിരുന്നവർ ആരാണെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+