Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി, കുത്തേറ്റത് 47 തവണ

ദില്ലി: 25 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സഹോദരളുർപ്പെടെ മൂന്നു കുട്ടികളെ പോലിസ് അറസ്റ്റു ചെയ്തു. വീട്ടില്‍ കലഹം ഉണ്ടാക്കിയതിനും അമ്മയെ ഉപദ്രവിച്ചതിനുമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. 47 തവണ കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്.

വീട്ടില്‍ എല്ലാവരെയും ഉപദ്രവിക്കുന്ന ഇയാളുടെ ശല്യം സഹിക്കാനാവാതെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കുട്ടി സമ്മതിച്ചു. മദ്യപിക്കാനെന്നു പറഞ്ഞ് കുട്ടികളില്‍ ഒരാള്‍ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു,തുടര്‍ന്ന് വായിക്കൂ..

 സഹോദരനെ കൊലപ്പെടുത്തിയത്

സഹോദരനെ കൊലപ്പെടുത്തിയത്

25 കാരനെ മൂന്നു കുട്ടികല്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സ്വന്തം സഹോദരനെ കൊലപെടുത്താന്‍ വേണ്ടി മറ്റു രണ്ടു സുഹൃത്തുക്കളെയും കൂട്ടു പിടിക്കുകയായിരുന്നു.

കൊലയ്ക്കു പിന്നിലെ കാരണം

കൊലയ്ക്കു പിന്നിലെ കാരണം

അമ്മയെ ഉപദ്രവിച്ചതും വീട്ടില്‍ നിരന്തരമായി കലഹമുണ്ടാക്കിയതിനുമാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. ഇതിനായി സുഹൃത്തുക്കള്‍ക്ക് 20,000 രൂപയും നല്‍കി.

47 തവണ കുത്തേറ്റു

47 തവണ കുത്തേറ്റു

മരിച്ചയാള്‍ക്ക് 47 തവണ കുത്തേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പാര്‍ക്കിലെ സെക്യൂരിറ്റി ഗാര്‍ഡാണ് തന്റെ വീടിന് മുന്നില്‍ മൃതദേഹം കണ്ടെത്തിയത്. മൂവരും 16 വയസ്സ് പ്രായമുള്ളവരാണ്.

സംഭവം നടന്നത്

സംഭവം നടന്നത്

ഫിബ്രവരി മൂന്നിനാണ് യുവാവ് കൊല്ലപ്പെട്ടത്. യുവാവിന്റെ ഫോണില്‍ വന്ന അവസാന കോള്‍ പിന്തുടര്‍ന്നാണ് കുറ്റവാളികളെ കണ്ടെത്തിയത്. കുട്ടികളില്‍ ഒരാളാണ് അവസാനമായി ഇയാളെ വിളിച്ചത്.

കൊലപ്പെടുത്തിയതിങ്ങനെ

കൊലപ്പെടുത്തിയതിങ്ങനെ

വീട്ടില്‍ എല്ലാവരെയും ഉപദ്രവിക്കുന്ന ഇയാളുടെ ശല്യം സഹിക്കാനാവാതെയാണ് കുട്ടികല്‍ കൊലപ്പെടുത്തിയത്. മദ്യപിക്കാനെന്നു പറഞ്ഞ് കുട്ടികളില്‍ ഒരാള്‍ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തി.

മൃതദേഹം ഉപേക്ഷിച്ചത്

മൃതദേഹം ഉപേക്ഷിച്ചത്

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം മാലിന്യ കുഴിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ മറ്റ് രണ്ട് പേരറിയാതെ ഒരു കുട്ടി ഇയാളുടെ മൊബൈല്‍ ഫോണ്‍ എടുക്കുകയായിരുന്നു. കൊലപാതകത്തിനിടയില്‍ ഒരാളുടെ കാലില്‍ മുറിവേറ്റിട്ടുണ്ട്.

മോഷണ കേസില്‍ പ്രതി

മോഷണ കേസില്‍ പ്രതി

രണ്ട് മാസം മുന്‍പ് കുട്ടികളിലൊരാല്‍ മോഷണ കേസില്‍ പ്രതിയായിരുന്നു.

പണം നല്‍കിയത്

പണം നല്‍കിയത്

കൊലപ്പെടുത്താന്‍ 20,000 രൂപ നല്‍കിയതായി കുട്ടികള്‍ പോലീസിനോട് സമ്മതിച്ചു. മതപരമായ ആഘോഷങ്ങൡ ദൈവ വേഷമണിഞ്ഞാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പണം ഉണ്ടാക്കിയിരുന്നത്. വീട്ടിലെ വരുമാന മാര്‍ഗം ഈ കുട്ടി തന്നെയാണ് ഇങ്ങനെ ഉണ്ടാക്കിയ പണമാണ് കുട്ടികള്‍ക്ക് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+