കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ പിടിച്ച ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികള്‍; 18 ഇന്ത്യക്കാര്‍, രക്ഷാശ്രമം തുടരുന്നു

Google Oneindia Malayalam News

ദില്ലി: സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാര്‍. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണെന്ന് വിവരം. എറണാകുളം സ്വദേശികളാണ് മലയാളികള്‍. കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും കുഴപ്പമില്ലെന്നും ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

per

18 ഇന്ത്യക്കാരുടെയും മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇറാന്റെ കപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചത്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടായിരുന്നു. ഇവരെ ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു.

ഇറാന്‍ പിടിച്ച ബ്രിട്ടീഷ് കപ്പലില്‍ മൊത്തം 23 ജീവനക്കാരാണുള്ളത്. ഇതില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് പേര്‍ മലയാളികളും. പാപ്പച്ചന് പുറമെ തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളാണ് കപ്പലിലുള്ളതെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും മോചനത്തിന് ശ്രമം നടത്തുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

മമതയുടെ റാലി പൊളിക്കാന്‍ ബിജെപി; ബസ്സുകള്‍ തടയുമെന്ന് ഭീഷണി, ട്രെയിനുകള്‍ വൈകിപ്പിച്ചു!!മമതയുടെ റാലി പൊളിക്കാന്‍ ബിജെപി; ബസ്സുകള്‍ തടയുമെന്ന് ഭീഷണി, ട്രെയിനുകള്‍ വൈകിപ്പിച്ചു!!

ജിബ്രാള്‍ട്ടറില്‍ വച്ചാണ് ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചത്. ഇതു വിട്ടുകൊടുക്കാതെ ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ മോചിപ്പിക്കില്ല. ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചത്. ഒരു ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് ഇപ്പോള്‍ കപ്പലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമെ മൂന്ന് റഷ്യക്കാര്‍, ലാത്വിയ, ഫിലിപ്പീന്‍സ് സ്വദേശികളായ ഓരോരുത്തരും കപ്പലിലുണ്ട്.

English summary
Three Keralites in British Ship Which Seized By Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X