Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിലെ മൂന്ന് ഖാന്‍മാരും മൂന്ന് പാര്‍ട്ടിയില്‍

ദില്ലി: ബോളിവുഡില്‍ പേരുകേട്ട മൂന്ന് ഖാന്‍മാരാണ് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍. മൂന്ന് പേരും സൂപ്പര്‍സ്റ്റാര്‍സ്. അഭിനയത്തിലും ആരാധകരുടെ എണ്ണത്തിലും ഒന്നിനൊന്ന് മെച്ചം. ഇപ്പോള്‍ മൂവരും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മൂന്ന് പാര്‍ട്ടികളും മൂന്ന് ഖാന്‍മാരും?

ഷാരൂഖ് ഖാന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് താത്പര്യമുണ്ടെന്നത് ഇന്നും ഇന്നലയും പറയുന്ന കാര്യമല്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാന്ധിയുടെ കടുത്ത ആരാധകനായ ഷാരൂഖാന് അവരുടെ മകനും പാര്‍ട്ടി ഉപാദ്ധ്യക്ഷനുമായ രാഹുല്‍ ഗന്ധി കൂട്ടുകരനെപ്പോലെയുമാണ്. ഒത്തിരി വേദികളില്‍ അവരൊന്നിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളില്‍ സോണിയ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുമ്പോള്‍ ഇത് രാഷ്ട്രീയമല്ലെന്ന് ഷാരൂഖ് പ്രത്യേകം പറയുകയും ചെയ്തിട്ടുണ്ടെങ്കിലും കൂറ് കോണ്‍ഗ്രസിനോടാണെന്നത് വ്യക്തം.

Salman Khan, Shah Rukh Khan, Amir Khan

അടുത്തിടെ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടിക്കും ഷാരൂഖ് പങ്കെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫിറോസാബാദ് എം പിയായ രാജ് ബബ്ബാറിന്റെ പിന്തുണയോടെ ഷാരൂഖ് ഖാനെയും കോണ്‍ഗ്രസിന്റെ തട്ടകത്തിലിറക്കാനായിരുന്നു കണക്കുകൂട്ടല്‍.

ദില്ലിയിലുദിച്ച ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് അമീര്‍ ഖാനും രംഗത്തെത്തിയതോടെ തിനിക്ക് കൂറ് ആപിനോടാണെന്ന് അമീറും അറിയിച്ചിരിക്കുകയാണ്. കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞു. വ്യത്യസ്തമായ രാഷ്ട്രീയമാണ് എഎപി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. അത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ മുന്നേറ്റമാണ്‌. അതോടൊപ്പം തന്നെ കെജ്രിവാളും എഎപിയും മുന്നോട്ട് വച്ച വാഗ്ദാനങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നുള്ളതും വളരെ പ്രധാനമാണെന്ന് അമിര്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ആരാധകവൃന്ദത്തിലേക്ക് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും ഇറങ്ങിയെത്തി. പുതിയ ചിത്രമായ ജയ് ഹോയുടെ പ്രചാരണാര്‍ഥം ഗുജറാത്തിലെത്തിയ ശേഷമാണ് സല്‍മാന്‍ മോഡിയെ വാനോളം പുകഴ്ത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച ആളായിക്കണം പ്രധാനമന്ത്രിയാകുന്നത്. എനിക്കരികില്‍ ഇതാ ഒരു നല്ല മനുഷ്യന്‍ നില്‍ക്കുന്നു മോഡിയെ ചൂണ്ടി താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+