ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം, 3 പേര് കൊല്ലപ്പെട്ടു
അഹമ്മദാബാദ്: വ്യത്യസ്ത സമുദായക്കാര്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ ഗുജറാത്തില്‍ 3 പേര് കൊല്ലപ്പെട്ടു. 10 പേര്‍ക്ക് സാരമായി പരിക്കേറ്റു. തെക്കന്‍ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഹന്സോട്ടിലാണ് കലാപം ഉണ്ടായത്. മകരസംക്രാന്തി ദിനത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട കുട്ടി പട്ടം പറത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
അമ്പേട്ട പട്ടം പറത്തിയ ആണ്‍കുട്ടിയെ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഹന്സോട്ടില് പടര്‍ന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന റിസര്‍വ്വ് പോലീസിലെ സായുധസംഘം സ്ഥലത്തെത്തിയാണ് രംഗം നിയന്ത്രണ വിധേയമാക്കിയത്. പോലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചു.

അമ്പേട്ട ഗ്രാമത്തിലാണ് ഒരാള്‍ മരിച്ചത്. മറ്റുള്ള രണ്ട് പേര് ചികിത്സക്കിടെ സൂറത്തിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹന്‍സോട്ട്, ബറൂച്ച്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല്‍ പോലീസ് സംഘത്തെ കൊണ്ടുവന്നാണ് അധികാരികള്‍ സംഘര്‍ഷം നിയന്ത്രിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബറൂച്ച് പോലീസ് സൂപ്രണ്ട് ബിപിന്‍ അഹിരെ പറഞ്ഞു. അക്രമത്തില്‍ ചില കടകള്‍ കത്തിനശിച്ചു. കല്ലേറും ഉണ്ടായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications