കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം, 3 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

അഹമ്മദാബാദ്: വ്യത്യസ്ത സമുദായക്കാര്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ ഗുജറാത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് സാരമായി പരിക്കേറ്റു. തെക്കന്‍ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഹന്‍സോട്ടിലാണ് കലാപം ഉണ്ടായത്. മകരസംക്രാന്തി ദിനത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട കുട്ടി പട്ടം പറത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

അമ്പേട്ട പട്ടം പറത്തിയ ആണ്‍കുട്ടിയെ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഹന്‍സോട്ടില്‍ പടര്‍ന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന റിസര്‍വ്വ് പോലീസിലെ സായുധസംഘം സ്ഥലത്തെത്തിയാണ് രംഗം നിയന്ത്രണ വിധേയമാക്കിയത്. പോലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചു.

gujrat-map

അമ്പേട്ട ഗ്രാമത്തിലാണ് ഒരാള്‍ മരിച്ചത്. മറ്റുള്ള രണ്ട് പേര്‍ ചികിത്സക്കിടെ സൂറത്തിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹന്‍സോട്ട്, ബറൂച്ച്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ പോലീസ് സംഘത്തെ കൊണ്ടുവന്നാണ് അധികാരികള്‍ സംഘര്‍ഷം നിയന്ത്രിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബറൂച്ച് പോലീസ് സൂപ്രണ്ട് ബിപിന്‍ അഹിരെ പറഞ്ഞു. അക്രമത്തില്‍ ചില കടകള്‍ കത്തിനശിച്ചു. കല്ലേറും ഉണ്ടായി.

English summary
Three people died and 10 others were injured in clashes between two communities in a village in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X