പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവെപ്പ്! ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു...
ടില്ലുവിന്റെ സംഘം സഞ്ചരിച്ച സ്കോർപിയോ വാൻ ഗോഗിയുടെ വാഹനത്തിലിടിച്ചതാണ് ഏറ്റുമുട്ടലിന് കാരണം.
ദില്ലി: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. വടക്കൻ ദില്ലിയിലെ ബുരാരിയിലാണ് സംഭവം.
ടില്ലു, ഗോഗി എന്നിവരുടെ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് പട്ടാപ്പകൽ തോക്കുകളേന്തി നടുറോഡിൽ വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ഏറ്റുമുട്ടൽ നടക്കുമ്പോൾ റോഡിലൂടെ പോവുകയായിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരിൽ ഒരാൾ ടില്ലുവിന്റെ സംഘത്തിലെ മുകേഷ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ടില്ലുവിന്റെ സംഘം സഞ്ചരിച്ച സ്കോർപിയോ വാൻ ഗോഗിയുടെ വാഹനത്തിലിടിച്ചതാണ് ഏറ്റുമുട്ടലിന് കാരണം. വാഹനത്തിൽ ഇടിച്ചത് ഗോഗിയും സംഘവും ചോദ്യം ചെയ്തതോടെ ഇരുസംഘങ്ങളും തമ്മിൽ തർക്കമായി. ഇതിനുപിന്നാലെയാണ് വെടിവെപ്പുണ്ടായത്. വാഹനത്തിൽ കരുതിയിരുന്ന തോക്കുകൾ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. ദില്ലി നഗരത്തിലെ ഒട്ടേറെ കൊലപാതക, കവർച്ചാ കേസുകളിൽ ഉൾപ്പെട്ടവരാണ് ടില്ലുവും ഗോഗിയും. നിരവധി കേസുകളിൽ പ്രതികളായ ഒട്ടേറെപേരാണ് ഇരുവരുടെയും സംഘത്തിലുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications