കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ ഗ്യാസ് നിറയ്ക്കുന്ന കേന്ദ്രത്തിൽ സ്ഫോടനം, മൂന്ന് പേര്‍ മരിച്ചു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ ഗ്യാസ് നിറയ്ക്കുന്ന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലഖ്‌നൗവിലെ ദേവ റോഡിലുളള ഓക്‌സിജന്‍ നിറയ്ക്കുന്ന കേന്ദ്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. മൂന്ന് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്ന് ലഖ്‌നൗ പോലീസ് കമ്മീഷണര്‍ ഡികെ താക്കൂര്‍ വ്യക്തമാക്കി. പോലീസ് കമ്മീഷണര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

രോഗികളുടെ ബന്ധുക്കളില്‍ ഒരാള്‍ നിറയ്ക്കാന്‍ എത്തിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ആണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത് എന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥനെ അടക്കം ഉള്‍പ്പെടുത്തി സ്‌ഫോടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

1

Recommended Video

cmsvideo
Elderly couple took own life to protect grandson | Oneindia Malayalam

ഉച്ചയ്ക്ക് രണ്ടേ മുക്കാലോട് കൂടിയാണ് അപകടം നടന്നത്. ഈ സമയം ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ എത്തിയ നിരവധി പേര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവര്‍ പരിഭ്രാന്തരായെന്നും പോലീസ് പറഞ്ഞു. പ്രദേശത്തുളളവര്‍ 112 നമ്പറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. ഫയര്‍ യൂണിറ്റും സ്ഥലത്ത് എത്തി. അപകടത്തില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുടെ ശരീരം ചിന്നിച്ചിതറിയതിനാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് പറയുന്നു. അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരാജ്ഞലി അർപ്പിച്ചു

English summary
Three killed in blast at oxygen gas filling station at Lucknow, UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X