കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ കൂടി രാജ്യസഭ കടന്നു

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ ബഹളത്തിനിടെ മൂന്ന് തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ കൂടി രാജ്യസഭയില്‍ പാസാക്കി. ബില്ലുകള്‍ പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. പുറത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് ശബ്ദ വോട്ടോട് കൂടി ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്.

വിവാദ ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ വെങ്കയ്യാ നായിഡുവിനെ സമീപിച്ചിരുന്നു. പ്രതിപക്ഷം ഇരു സഭകളും ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍

തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍

ദ ഒക്യൂപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിംഗ് കണ്ടീഷണല്‍ കോഡ്, 2020, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നീ ബില്ലുകള്‍ കഴിഞ്ഞ ദിവസം തന്നെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. ഇനി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടാല്‍ മാത്രം മതിയാവും.

 സുരക്ഷിതത്വം

സുരക്ഷിതത്വം

അതേസമയം പുതിയ ബില്ലുകള്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് തൊഴില്‍ മന്ത്രി സന്തോഷശ് ഗംഗാവാര്‍ പഞ്ഞു. സാമൂഹിക സുരക്ഷാ ആനൂകൂല്യങ്ങളും ലഭിക്കുമെന്നും വിദേശ നിക്ഷേപം കൊണ്ട് വരാന്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പിരിച്ചുവിടുന്നതിനും ആവശ്യാനുസരണം സ്ഥാപനം പൂട്ടാം എന്നുമുള്ള നിയമം ഇതിനോടകം തന്നെ 16 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

 പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ ബില്ലിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പുതിയ ബില്ലുകള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് എളുപ്പമാക്കുമെന്നും പ്രതിഷേധിക്കുന്ന അവകാശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. പുതിയ ബില്ലുകള്‍ പ്രകാരം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ പിരിച്ചുവിടാന്‍ കഴിയും.

കര്‍ഷക-തൊഴിലാളി വിരുദ്ധ ബില്ലുകള്‍

കര്‍ഷക-തൊഴിലാളി വിരുദ്ധ ബില്ലുകള്‍

ബില്ല് പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് നടത്തി. ജനാധിപത്യ വിരുദ്ധമായി രാജ്യസഭയില്‍ കര്‍ഷക-തൊഴിലാളി വിരുദ്ധ ബില്ലുകള്‍ പാസാക്കുന്നതില്‍ പ്രതിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Actor Krishna Kumar supports Farm Bills | Oneindia Malayalam
44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി

44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഇന്ത്യയില്‍ വ്യാപാരം ആരംഭിക്കാന്‍ വിദേശ കമ്പനികളെ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ,ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവയാണ് ഈ കോഡുകളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന കോഡ് ഓണ്‍ വെയ്ജസ് ബില്‍ 2019 ഇതിനകം പാസായിട്ടുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ആളുന്നു; കേരളം സുപ്രീം കോടതിയിലേക്ക്കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ആളുന്നു; കേരളം സുപ്രീം കോടതിയിലേക്ക്

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യപ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

English summary
Three Labour Code Bills Passed In Rajya Sabha, including Industrial Relations Code 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X