ചെറിയ പിഴവുകള്‍ക്ക് ഇങ്ങനെ ചെയ്യണോ; മൂന്നു സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് അംഗീകാരം
ദില്ലി: മെഡിക്കല്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയ മൂന്ന് സ്വാശ്രയ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനാണ് അംഗീകാരം നല്‍കിയത്.
മൂന്നു കോളേജുകളിലായി 400 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കാണിച്ചാണ് അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രവേശനം റദ്ദാക്കിയത്. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിനെയും മെഡിക്കല്‍ കൗണ്‍സിലിനെയും കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിഴവുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്












Click it and Unblock the Notifications