കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസന് വന്‍ തിരിച്ചടി... മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് വമ്പന്‍ തിരിച്ചടി. മൂന്ന് നേതാക്കള്‍ കമലിന്റെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേസമയം ഇവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികളായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അണ്ണാ ഡിഎംകെയ്ക്ക് ബദലാവാനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയുണ്ടായത്.

1

മയത്തിന്റെ അറക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് മത്സരിച്ച രവി എന്നിവരാണ് ബിജെപിയിലേക്ക് പോയത്. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്. മികച്ച സംഘാടക പ്രവര്‍ത്തനവും പാര്‍ട്ടിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടവും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിരിക്കുകയാണ്.

ഞങ്ങള്‍ വളരെ യുവത്വം നിറഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയാണ്. നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളുടെ നേതാവായ കമല്‍ഹാസനാണ് പാര്‍ട്ടിയുടെ ശക്തി. യുവാക്കള്‍ക്ക് ഇപ്പോഴും ഈ പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. എന്തുകൊണ്ടാണ് മൂന്നംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഞങ്ങള്‍ വിശകലനം ചെയ്യും. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാനം കിട്ടാത്തത് കൊണ്ടാണ് അവര്‍ രാജിവെച്ച് പോയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം വക്താവ് പറഞ്ഞു.

മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതൃത്വം ഒന്നാകെ പൊളിച്ചെഴുതാനുള്ള ഓട്ടത്തിലാണ്. നേരത്തെ പുതിയ 16 നേതാക്കളെ സംസ്ഥാന തലത്തില്‍ നിയമിച്ചിരുന്നു. വിവിധ ഘടകങ്ങളിലായിട്ടായിരുന്നു നിയമനം. അതേസമയം ബിജെപി മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാര്‍ട്ടി ശക്തിപ്പെടുത്താനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമായി പ്രശാന്ത് കിഷോറിനെ നേരത്തെ നിയമിച്ചിരുന്നു കമല്‍ഹാസന്‍. എന്നാല്‍ ബിജെപിയുടെ വരവിനെ ശരിക്കും ഭയപ്പെടുന്നുണ്ട് കമല്‍.

English summary
three members of kamal haasans mnm joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X