ജയലളിതയുടെ പരസ്യപ്പലക എടുത്തുമാറ്റിയ 3 പേര് അറസ്റ്റില്‍!
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഇന്ന് ജയലളിത എന്നാണ് പരക്കെ കരുതപ്പെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജയലളിത തമിഴ്നാട്ടില്‍ നടത്തുന്നത്. അമ്മ കാന്റീനും കുടിവെള്ളവും മരുന്ന് ഷോപ്പുകളുമെല്ലാം സാധാരണക്കാര്‍ക്ക് വളരെയധികം സഹായകമാകുന്ന സംരംഭങ്ങളാണ്.
അതേസമയം ജയലളിത എല്ലാ കാര്യങ്ങളിലും അമ്മ എന്ന സ്വന്തം ബ്രാന്‍ഡ് നെയിം പതിപ്പിക്കുന്നു എന്ന ഒരു പരാതിയും വ്യാപകമായി ഉണ്ട്. ഈ പരാതി ഏറ്റവും കൂടുതലായി കേട്ടത് ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ സമയത്താണ്. ദുരിതാശ്വാസ കിറ്റുകളില്‍ പോലും ജയലളിതയുടെ മുഖം പതിപ്പിച്ചേ വിതരണം ചെയ്യാവൂ എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം ജയലളിതയ്ക്ക് കുറച്ചൊന്നുമല്ല പഴി വാങ്ങിക്കൊടുത്തത്. എന്തുചെയ്യാനാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് അമ്മയുടെ കാര്യം വരുമ്പോള്‍ തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്.

അങ്ങനെയുള്ള തമിഴ്നാട്ടില്‍ ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന് 3 പേരെ അറസ്റ്റ് ചെയ്തു എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമുണ്ടോ. ഞെട്ടിയാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. മൈലാപ്പൂര് പോലീസാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ച പരസ്യപ്പലക എടുത്ത് മാറ്റിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്നും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നും ആരോപിച്ചാണ് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications