കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ പരസ്യപ്പലക എടുത്തുമാറ്റിയ 3 പേര്‍ അറസ്റ്റില്‍!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഇന്ന് ജയലളിത എന്നാണ് പരക്കെ കരുതപ്പെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ പോലും സമ്മതിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജയലളിത തമിഴ്‌നാട്ടില്‍ നടത്തുന്നത്. അമ്മ കാന്റീനും കുടിവെള്ളവും മരുന്ന് ഷോപ്പുകളുമെല്ലാം സാധാരണക്കാര്‍ക്ക് വളരെയധികം സഹായകമാകുന്ന സംരംഭങ്ങളാണ്.

അതേസമയം ജയലളിത എല്ലാ കാര്യങ്ങളിലും അമ്മ എന്ന സ്വന്തം ബ്രാന്‍ഡ് നെയിം പതിപ്പിക്കുന്നു എന്ന ഒരു പരാതിയും വ്യാപകമായി ഉണ്ട്. ഈ പരാതി ഏറ്റവും കൂടുതലായി കേട്ടത് ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ സമയത്താണ്. ദുരിതാശ്വാസ കിറ്റുകളില്‍ പോലും ജയലളിതയുടെ മുഖം പതിപ്പിച്ചേ വിതരണം ചെയ്യാവൂ എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം ജയലളിതയ്ക്ക് കുറച്ചൊന്നുമല്ല പഴി വാങ്ങിക്കൊടുത്തത്. എന്തുചെയ്യാനാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് അമ്മയുടെ കാര്യം വരുമ്പോള്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്.

jayalalitha

അങ്ങനെയുള്ള തമിഴ്‌നാട്ടില്‍ ജയലളിതയുടെ ചിത്രം പതിപ്പിച്ച പരസ്യപ്പലക എടുത്തുമാറ്റിയതിന് 3 പേരെ അറസ്റ്റ് ചെയ്തു എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമുണ്ടോ. ഞെട്ടിയാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. മൈലാപ്പൂര്‍ പോലീസാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ച പരസ്യപ്പലക എടുത്ത് മാറ്റിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി എന്നും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്നും ആരോപിച്ചാണ് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

English summary
Three persons were arrested today for allegedly removing some hoardings hailing Tamil Nadu Chief Minister Jayalalithaa, which were put up in compliance with legal requisites, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X