Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പാര്‍ട്ടി മൊത്തമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു!! എഎപി എംഎല്‍എമാരും, ഗ്രൂപ്പിസത്തിനിടെ പഞ്ചാബില്‍...

അമൃതസര്‍: അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ട പഞ്ചാബിലെ കോണ്‍ഗ്രസ് 2017ല്‍ മികച്ച വിജയമാണ് നേടിയത്. കോണ്‍ഗ്രസ് എന്നാല്‍ അമരീന്ദര്‍ സിങ് എന്ന രീതിയിലേക്ക് പിന്നീട് പഞ്ചാബിലെ കാര്യങ്ങള്‍ മാറി. അതേസമയം, മുന്‍ ക്രിക്കറ്റ് താരം സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട് കോണ്‍ഗ്രസില്‍.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ നേരിടുന്ന വലിയ വെല്ലുവിളി ഉള്‍പ്പാര്‍ട്ടി പോരാണ്. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്റ് പ്രത്യേക പാനലിനെ നിയോഗിച്ചു. അതിനിടെയാണ് പഞ്ചാബില്‍ നിന്ന് മറ്റുചില വാര്‍ത്തകള്‍...

മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍

മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍

മൂന്ന് എംഎല്‍എമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതില്‍ രണ്ടു പേര്‍ എഎപി എംഎല്‍എമാരാണ്. മറ്റൊരാള്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയും. വിമത നീക്കം ശക്തമായി തുടരുന്നതിനിടെ കോണ്‍ഗ്രസില്‍ മൂന്ന് എംഎല്‍എമാര്‍ അംഗത്വമെടുത്തത് അമരീന്ദര്‍ സിങിന് നേട്ടമായി. വിമതര്‍ക്ക് ഇത് കടുത്ത വെല്ലുവിളിയായി.

ഹൈക്കമാന്റ് യോഗം

ഹൈക്കമാന്റ് യോഗം

ഇന്ന് ദില്ലിയിലേക്ക് പോകുമെന്ന് അമരീന്ദര്‍ സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച സമിതിയുടെ യോഗം ദില്ലിയില്‍ നടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഐക്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് യോഗം വിളിച്ചത്.

രണ്ടു നേട്ടങ്ങള്‍

രണ്ടു നേട്ടങ്ങള്‍

ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് മൂന്ന് എംഎല്‍എമാര്‍ അമരീന്ദര്‍ സിങിനെ കണ്ടതും കോണ്‍ഗ്രസ് അംഗത്വമെടുത്തതും. ഇതോടെ കോണ്‍ഗ്രസിന് വെല്ലുവിളിയായി പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന എഎപിക്ക് ശക്തമായ ആഘാതമേല്‍പ്പിക്കാന്‍ അമരീന്ദര്‍ സിങിനായി. മറ്റൊന്ന് വിമതരുടെ വായടപ്പിക്കാനും സാധിച്ചു.

പാര്‍ട്ടി മൊത്തമായി കോണ്‍ഗ്രസില്‍

പാര്‍ട്ടി മൊത്തമായി കോണ്‍ഗ്രസില്‍

എഎപി എംഎല്‍എമാരായ ജഗ്‌ദേവ് സിങ് കമാലു, പിര്‍മാള്‍ സിഹ് ഖല്‍സ എന്നിവരാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടാതെ പഞ്ചാബി ഏകതാ പാര്‍ട്ടി അധ്യക്ഷനും ഭോലാത് നിയോജക മണ്ഡലം എംഎല്‍എയുമായ സുഖ്പാല്‍ സിങ് ഖൈറയും. ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഇദ്ദേഹത്തിന്റെ പാര്‍ട്ടി മൊത്തം കോണ്‍ഗ്രസിലെത്തി എന്നാണ് പ്രചാരണം.

Recommended Video

cmsvideo
    K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam
    ആരാണ് ഖൈറ

    ആരാണ് ഖൈറ

    നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖൈറ. 2015ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നു. 2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. 2019ല്‍ എഎപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ഇപ്പോള്‍ അദ്ദേഹവും പാര്‍ട്ടിയും കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ എംഎല്‍എമാരുടെ വരവ് കോണ്‍ഗ്രസിന് കരുത്തേകുന്നതാണ്.

    സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+