കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവീസ് നിർത്തിവെച്ചത് മൂന്ന് മാസം: കശ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു, ചൊവ്വാഴ്ച മുതൽ!!

Google Oneindia Malayalam News

ശ്രീനഗർ: മൂന്ന് മാസത്തിന് ജമ്മു കശ്മീരിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായാണ് കശ്മീരിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിലെ നടപടിക്ക് പൂർത്തിയാക്കി മൂന്ന് മാസത്തിന് ശേഷം നവംബർ 12 മുതലാണ് സർവീസ് പുനരാരംഭിക്കുന്നതായി നോർത്തേൺ റെയിൽവേയാണ് അറിയിച്ചിട്ടുള്ളത്.

 ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടു, പിന്തുണയില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടു, പിന്തുണയില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്

നവംബർ 12 മുതൽ രാവിലെ പത്തുമണിക്കും മൂന്ന് മണിക്കുമിടയിൽ ശ്രീനഗർ- ബാരാമുള്ള- ശ്രീനഗർ റൂട്ടിൽ നാല് ട്രെയിനുകളാണ് സർവീസ് നടത്തുക. ഫിറോസ്പൂർ ഡിവിഷന് കീഴിലാണ് സർവീസ് നടത്തുക. നോർത്തേൺ റെയിൽവേ ഉദ്യോസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിലെ റെയിൽവേ ട്രാക്കുകളുടെ പരിശോധന മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കശ്മീർ ഡിവിഷണഷണൽ ഓഫീസർ ബസീർ അഹമ്മദ് റെയിൽവേ അധികൃതരോട് നിർദേശിച്ചിരുന്നു. തുടർന്ന് നവംബർ 10ന് പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്താനും 11 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനും നിർദേശിച്ചിരുന്നു.

trian-157348

ആഗസ്റ്റ് അഞ്ചിനാണ് നോർത്ത് കശ്മീരിലെ ബാരാമുള്ളയിൽ നിന്ന് സൌത്ത് കശ്മീരിലെ ബാനിഹാലിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഒക്ടോബർ മുതലാണ് കശ്മീരിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ച് കശ്മീരിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. വാർത്താ വിനിമയം സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇവരിൽ ചുരുക്കം ചിലരെ മോചിപ്പിച്ചെങ്കിലും ഭൂരിപക്ഷം പേരും ഇപ്പോളും വീട്ടുതടങ്കലിൽ തന്നെയാണുള്ളത്.

English summary
Three months on, train services in Kashmir valley to resume from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X