കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭരിയ്ക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ 16 നവജാതശിശുക്കള്‍ മരിച്ചു, സൊമാലിയയെന്ന് വിളിയ്ക്കുമോ?

Google Oneindia Malayalam News

ജയ്പ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നു. അജ്മീറിലെ ജെഎല്‍എന്‍ മെഡിക്കല്‍ കൊളെജില്‍ ഈ മാസം മാത്രം മരിച്ചത് 16 നവജാത ശിശുക്കളാണ്. കഴിഞ്ഞ ദിവസം 3 കുട്ടികളാണ് ഇവിടെ മരിച്ചത്.

വളര്‍ച്ചയില്ലാത്തതും, വളരെ ഭാരം കുറഞ്ഞതുമായ കുഞ്ഞുങ്ങളാണ് ഇവിടെ ജനിയ്ക്കുന്നത്. ബിജെപിയാണ് രാജസ്ഥാനില്‍ ഭരണം നടത്തുന്നത്. കേരളത്തിലെ ആദിവാസികളുടെ ജീവിത സാഹചര്യത്തെ സൊമാലിയയോട് ഉപമിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ബിജെപി തന്നെ ഭരിയ്ക്കുന്ന രാജസ്ഥാനില്‍ ശിശുമരണ നിരക്ക് വളരെയധികം ഉയരുകയാണ്.

Baby

മറ്റ് പല ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന കുട്ടികളെയാണ് ജെഎല്‍എന്‍ മെഡിക്കല്‍ കൊളെജ് ആശുപ്രതിയില്‍ എത്തിയ്ക്കുന്നത്. മെഡിക്കല്‍ കൊളെജില്‍ എത്തിയ്ക്കുന്ന കുട്ടികളും അദികം വൈകാതെ മരിയ്ക്കുന്നതാണ് പതിവ്. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. നവജാതശിശുക്കളെ ചികിത്സിയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപിടയെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോര്‍ പറഞ്ഞു.

English summary
Three more babies in Ajmer hospital die, toll 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X